22 February 2023 , 7:50 AM
20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ.
പ്രശസ്ത ടെന്നിസ് താരം സാനിയ മിർസ വിരമിച്ചു. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കന്‍ താരം മാഡിസണ്‍ കീസായിരുന്നു അവസാന മത്സരത്തില്‍ സാനിയയുടെ ഡബിള്‍സ് പങ്കാളി. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ – ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4, 6-0) സാനിയ – മാഡിസണ്‍ സഖ്യത്തിന്റെ തോല്‍വി.
അപ്രതീക്ഷിത തോല്‍വിയോടെ ഇത് 36 കാരിയായ സാനിയയുടെ അവസാന മത്സരമായി. 2003 ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്സഡ് ഡബിള്‍സിലായിരുന്നു ബാക്കിയുള്ള കിരീടങ്ങള്‍. മഹേഷ് ഭൂപതിക്കൊപ്പം 2009 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2012 ല്‍ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM
ഇന്ത്യന്‍ ടീം സെലക്ഷന് കമ്മിറ്റി ചെയര്മാന് ചേതന്‍ ശര്‍മ രാജിവെച്ചു
17 February 2023 , 7:50 PM