health

സവാള നിസാരക്കാരനല്ല: അറിയാം നുറുങ്ങ്‌വിദ്യകള്‍

26 November 2022 , 11:37 PM

 

ആഹാരം പാചകം ചെയ്യുമ്പോള്‍ നാം മിക്കപ്പോഴും സവാള ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല വീട്ടിലെ ചില പ്രശ്‌നങ്ങള്‍ക്കുമുള്ള നുറുങ്ങുവിദ്യയ്ക്ക് സബോള ഉപയോഗിക്കാം. അവ നോക്കാം:-

പൊള്ളലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള നീര്. പൊള്ളിയ പാട് മാറ്റാനും പൊള്ളലില്‍ നിന്ന് രക്ഷനേടാനും സവാള തടവിയാല്‍ മതി.

പെയിന്റ് മണത്തിന് പരിഹാരം കാണുന്നതിന് സവാള നല്ലതാണ്.  പെയിന്റ് അടിച്ച് കഴിഞ്ഞ് അല്‍പം സവാള മുറിച്ച് വെച്ചാല്‍ അത് പെയിന്റിന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന മണം ഇല്ലാതാക്കും.

പാത്രങ്ങള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു. ലോഹപാത്രങ്ങള്‍ക്ക് കുറച്ച് പഴകിയാല്‍ അല്‍പം നിറം കുറയും. ഇതിനെ ഇല്ലാതാക്കാന്‍ അല്‍പം സവാള മുറിച്ച് അത് കൊണ്ട് ഉരസിയാല്‍ മതി. ഇത് ഏത് വിധത്തിലും പാത്രങ്ങള്‍ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഏസവാളയില്‍ ഉള്ള ആസിഡ് പല വിധത്തില്‍ പാത്രങ്ങള്‍ക്ക് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

ഇരുമ്പ് കറ കളയാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സവാള. സവാള നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാല്‍ മതി.

പ്രാണികളെ തുരത്താന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് സവാള. പ്രാണികളില്‍ നിന്നും രക്ഷ നേടാനും വീട്ടിലെ ചെറുപ്രാണികളെ ഇല്ലാതാക്കാനും ഉള്ളി നീര് സ്‌പ്രേ അടിച്ചാല്‍ മതി. വണ്ട്, പാറ്റ എന്നിവയെ പെട്ടെന്ന് തുരത്തുന്നതിന് സഹായിക്കുന്നു.


അരിമ്പാറക്ക് പരിഹാരം കാണാന്‍ സവാള നല്ലൊരു ഔഷധം ആണ്. സവാളയോ അതിന്റെ് നീരോ  അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരിമ്പാറ മാറ്റാന്‍ അല്‍പം ഉള്ളി നീര് ഉപയോഗിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് തടവിയാല്‍ മതി. അതല്ലാതെ ഒരു കഷ്ണം സവാള ഉപയോഗിച്ച് അരിമ്പാറയില്‍ കെട്ടിവെച്ച് അടുത്ത ദിവസം എടുത്ത് കളഞ്ഞാല്‍മതി. ഇത് അരിമ്പാറ പോകുന്നത് വരെ തുടരുക.


കൊതുക് ശല്യ പരിഹരിക്കാന്‍ സഹായിക്കുന്നു സവാള നീര്. കൊതുകിനെ തുരത്താനും ഇത്തരത്തില്‍ ഉള്ളി ഉപയോഗിക്കാം. കൊതുകിനെ ഇല്ലാതാക്കാന്‍ ഉള്ളി നീര് ദേഹത്ത് തേച്ചാല്‍ മതി. ഇത് കൊതുക് കടിയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.