INTERNATIONAL NEWS

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

Rajesh Kesavan

24 October 2022 , 7:23 PM

 

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഋഷി സുനക്

ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷിസുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നുറപ്പായി ഋഷിയുടെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡൻറ് പിന്മാറിയതോടെയാണ് ഋഷിയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാകും ഋഷി സുനക് 1980 മെയ് 12ന് ലണ്ടനിലാണ് ഋഷി ജനിച്ചത്. മാതാപിതാക്കൾ യെശ് വീറും, ഉഷയും, പിതാവ് ജനിച്ചത് കെനിയയിൽ മാതാവ് ജനിച്ചതാകട്ടെ ടാന്സാനിയയിലും. ഓക്സ്‌ഫഡിലും, സ്റ്റാൻഫഡിലുമായിരുന്നു വിദ്യാഭ്യാസം 2009ൽ ഇന്ഫോസിസ് സ്ഥാപക ചെയർമാൻ എൻ. ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷതാ മൂർത്തിയെ വിവാഹം കഴിച്ചു. രാഷ്ട്രീയ രംഗത്ത് തുടക്കം മുതൽ തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. 2014 ൽ ആദ്യമായി പാർലമെൻറ് അംഗമായി യുറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തേയ്ക്ക് വന്ന ബ്രെക്സിറ്റ്‌ നടപടികളെ അനുകൂലിച്ചുള്ള പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായി. ബോറിസ് ജോൺസൺ മന്ത്രി സഭയിൽ ധനമന്ത്രിയായ ശേഷം കോവിഡ് പാക്കേജിലൂടെ വീണ്ടും ജനശ്രദ്ധ നേടി. 193 എം പി മാരുടെ പിന്തുടയാണ് നിലവിൽ റിഷിക്കുള്ളത് പെന്നി മോർഡന്റിനാകട്ടേ 26 എം. പി. മാരുടെ പിന്തുണ മാത്രവും.