INTERNATIONAL NEWS

ബ്രസീലിൽ കലാപം: പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ച് കലാപകാരികൾ

09 January 2023 , 12:16 PM

 

ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അപലപിച്ച പ്രസിഡൻ്റ ലുല ഡിസിൽവ  അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചു. 

ബ്രസീൽ പ്രസിഡണ്ടായി ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷം നടന്ന അട്ടിമറി നീക്കം രണ്ട് വർഷം മുൻപ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായി. ബ്രസീലിലും അമേരിക്കയിലേതിന് സമാന സാഹചര്യമാണുള്ളത് മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ ആക്രമണം നടത്തുന്നു. ബ്രസിൽ തലസ്ഥമായ ബ്രസിലീയയിൽ ആണ്  മുൻ പ്രസിഡൻ്റ് ബോൾസനാരോയുടെ അനുകൂലികൾ അക്രമം അഴിച്ചു വിട്ടത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീൽ പാർലമെൻ്റും സുപ്രീംകോടതിയും പ്രസിഡൻ്റിൻ്റെ കൊട്ടാരവും ആക്രമിച്ചത് കൂടാതെ നിലവിൽ ഇവിടങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. 

ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളതെന്നാണ് വിവരം. ബ്രസിൽ ദേശീയ പതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി സംഘർഷം സൃഷ്ടിക്കുന്നത്.  ബ്രസീലിലെ തെക്ക് കിഴക്കൻ നഗരമായ അരരാക്വറയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല ഡിസിൽവ കലാപം അടിച്ചൊതുക്കാൻ സുരക്ഷാസേനകൾക്ക് അധികാരം നൽകാനുള്ള ഉത്തരവിൽ ഒപ്പുവച്ചതായാണ് വിവരം ഒടുവിൽ ലഭിയ്ക്കുന്ന വിവരം.