News

വരുമാനം 52 കോടി കവിഞ്ഞു; എണ്ണി തിട്ടപ്പെടുത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ല: ശബരിമലയിലെ ഭണ്ഡാരം നിറഞ്ഞു കവിയുന്നു

28 November 2022 , 6:44 AM

 

പത്തനംതിട്ട: പണം എണ്ണിതിട്ടപ്പെടുത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തിനാല്‍ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ശബരിമല സന്നിധാനത്ത് ഭണ്ഡാരം നിറഞ്ഞു കവിഞ്ഞു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഭണ്ഡാരത്തിലെ പണം എണ്ണി തീരുവാന്‍ സാധിക്കാത്ത്. നിലവില്‍ 141 ജീവനക്കാര്‍ മാത്രമാണ് പണം എണ്ണി തിട്ടപ്പെടുത്താനുള്ളത്. കുറഞ്ഞത് 210 ജീവനക്കാമെങ്കിലും ഉണ്ടെങ്കിലെ അന്നന്ന് വരുന്ന പണം പൂര്‍ണമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുള്ളു. ഇപ്പോള്‍ ശ്രീകോവിലിനു മുന്‍പിലെ

ഭണ്ഡാര ബെല്‍റ്റ് വഴി വരുന്ന പണം മാത്രം എണ്ണിത്തിട്ടപ്പെടുത്താനുള്ള ജീവനക്കാരുള്ളു. കൂടാതെ ശബരിപീഠം മുതല്‍ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 147 ഭണ്ഡാരങ്ങളിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. നാണയങ്ങള്‍ തരം തിരിക്കുന്നത് യന്ത്ര സംവിധാനം വഴിയാണ്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 4.30 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റായാണ് പ്രവര്‍ത്തനം. നോട്ടുകളാണ് ഇപ്പോള്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ എത്തുന്നത്. നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്നതിനാണ് കാലതാമസം. ഇവ അട്ടിയിട്ടാണ് എത്തുന്നത്. ഒരു രൂപ തന്നെ പല വലിപ്പമുള്ള നാണയങ്ങള്‍ ഉള്ളതിനാല്‍ യന്ത്രത്തില്‍ എണ്ണി തിട്ടപ്പെടുത്താന്‍ യന്ത്രങ്ങള്‍ക്ക് കഴിയുന്നില്ല. തിരക്ക് കുടുന്നതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടി വരും.

 

മണ്ഡലകാല മഹോത്സവത്തിന് നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52,85,56840 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം ആകെ വരവ് 9,92,14963 രൂപയായിരുന്നു. അരവണ വിറ്റുവരവിലാണ് കൂടുതല്‍ തുക ലഭിച്ചത്, 23,57,74800 രൂപ. ഇക്കാലയളവില്‍ 2,52,20640 രൂപ അപ്പം വിറ്റ് വരവിലൂടെ ലഭിച്ചു. 12,73,75320 രൂപയാണ് കാണിക്ക ഇനത്തില്‍ ലഭിച്ചത്.

അക്കോമഡേഷന്‍ ഇനത്തില്‍ 48,84,549 രൂപയും, നെയ്യഭിഷേകത്തിലൂടെ 31 ലക്ഷം രൂപയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.