21 November 2022 , 5:26 PM
'ഡിയര്‍ ഹീറോസ്'
'നവംബര്‍ 10 ന് ഞങ്ങള്‍ (രാഹുലും കാര്‍ത്തികയും) വിവാഹിതരാകുന്നു. നിങ്ങളുടെ രാജ്യ സ്നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ദേശസ്നേഹത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളുടെ സുരക്ഷക്ക് ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ തന്നതിന് നന്ദി. ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ നടത്താന്‍ കാരണം നിങ്ങളാണ്. ഞങ്ങളുടെ ഈ പ്രധാനപ്പെട്ട ദിനത്തില്‍ നിങ്ങളെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി'.
സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച് കത്തെഴുതിയ മലയാളി ദമ്പതികളുടെ ഈ കുറിപ്പ് വൈറലായിരുന്നു. വിവാഹശേഷം പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ഇവരെ ക്ഷണിച്ചു. സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ചതിനെ തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. വിവാഹ ക്ഷണത്തിന് സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷന് കമാന്‍ഡര്‍ ദമ്പതികളുമായി സംവദിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ നിലനില്‍പ്പ് പൗരന്മാരെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുല്‍ കാര്‍ത്തിക ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലും ദേശീയ, പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമായിരുന്നു. നവംബര്‍ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുല്‍-കാര്‍ത്തിക ദമ്പതികളുടെ വിവാഹം നടന്നത്. ഇരുവരും ബി ടെക് ബിരുദധാരികളാണ്. രാഹുല്‍ കോയമ്പത്തൂരില്‍ അസിസ്റ്റന്റ് ബാങ്ക് മാനേജരായും കാര്‍ത്തിക തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഐടി പ്രൊഫഷണലായും ജോലി ചെയ്യുകയാണ്. ഭാരതീയ സൈനികരുടെ സേവനത്തിന് നന്ദി അറിയിക്കുന്നതിനായി ദമ്പതികള്‍ വിവാഹ ക്ഷണകത്തിന്റെ ഇടതുവശത്ത് കൈകൊണ്ട് ഒരു കുറിപ്പ് എഴുതി. ഹൃദയംഗമമായ ഈ കുറിപ്പ് ലഭിച്ചതിന് ശേഷം, ദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിനായി സൈന്യം അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിവാഹ ക്ഷണത്തിന് രാഹുലിനും കാര്‍ത്തികയ്ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയും ദമ്പതികള്‍ക്ക് വളരെ സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്യുന്നു . എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ക്ഷണക്കത്ത് സൈന്യം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. കാര്‍ഡിന്റെ ഇടതുവശത്തുള്ള ആകര്‍ഷകമായ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും തല്‍ക്ഷണം വൈറലാവുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വന്‍തോതിലുള്ള ലൈക്കുകളും ഷെയറുകളും സഹിതം കമന്റുകളില്‍ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ ഇവരെ സൈനിക കേന്ദ്രത്തിലേയ്ക്ക് ക്ഷണിച്ചത്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
വിവാഹിതരായ സുന്ദരിമാര്‍ റാമ്പിലേയ്ക്ക്: സൗന്ദര്യമത്സരം നാളെ ആലപ്പുഴയില്‍
22 September 2023 , 4:55 PM
യൂട്യൂബില്‍ ഇനി മുതല്‍ ഗെയിമും കളിക്കാം
10 September 2023 , 3:09 PM
മമ്മൂട്ടി ഇന്ന് 72 ൻ്റെ നിറവിൽ
07 September 2023 , 6:56 AM
60-ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി ചിത്ര
27 July 2023 , 6:37 AM
വാട്സാപ്പ് ഇനി സ്മാർട്ട് വാച്ചുകളിലും ലഭ്യമാക്കുന്നു, ആപ്പ് പുറത്തിറക്കാനൊ..
21 July 2023 , 4:14 PM
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
21 July 2023 , 9:40 AM