News

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി, ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി

24 March 2023 , 2:29 PM

 

 

ന്യൂഡൽഹി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി,ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 

       രാഹുൽ ഗാന്ധി ചെറുത്തുനില്പിന്റെ സന്ദേശം നൽകിക്കൊണ്ട് ഇന്ന് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ, ലോക്സഭയിൽ എത്തിയിരുന്നില്ല. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു.