education

രവീന്ദ്രനാഥടാഗോറിന്റെ കേരള സന്ദർശനം: ശതാബ്ദിയുടെ നിറവിൽ

Shibu padmanabhan

09 November 2022 , 7:44 PM

 

സ്കൂളിൽ ദേശീയഗാനത്തെ തുടർന്നുള്ള കൂട്ടമണിയ്ക്കുശേഷം വീട്ടിലേക്ക് തത്രപ്പാടോടെ ഓടുന്ന കുട്ടിത്തത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദേശിയ ഗാനം എഴുതിയ മഹാകവി രവീന്ദ്രനാഥടാഗോറിനെ ഓര്‍മ്മവരും, സമകാലിക വര്‍ഷവുമായി ചേർത്തുവച്ചു വായിക്കുമ്പോള്‍ 1922 നവംബർ 9

 

2022 ,നവംബർ 9 വിശ്വ മഹാകവി രവീന്ദ്രനാഥടാഗോർ കേരളം സന്ദർശിച്ചതിന്റെ ശതാബ്ദി വര്‍ഷം.

വ്യക്തിത്വംവും ചിന്താധാര കൊണ്ടും ഒരു ജനതതിയെ മുഴുവൻ ആകൃഷ്ടനാക്കിയ മൂന്ന് വിശിഷ്ടവ്യക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരള ജനങ്ങളെ കണ്ടുപോവുകയുണ്ടായി

അവര്‍ സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, മഹാകവി രവീന്ദ്രനാഥടാഗോറും..

ഇവരിൽ ടാഗോറിന്റെ സന്ദർശനം കഴിഞ്ഞിട്ട് 100 വർഷം തികയുന്ന അവസരമാണിത്. 

ശാന്തിനികേതനവും വിശ്വഭാരതിയും സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാർഥം ഇന്ത്യയിൽ പലയിടത്തും സന്ദർശനംനടത്തുന്ന വേളയിൽ അന്ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോർ തിരുവനന്തപുരത്തെത്തിയത്.

 

1922 നവംബർ ഒമ്പതാം തീയതിയാണ് പുത്രൻ രതീന്ദ്രനാഥ ടാഗോറും പുത്രപത്നി പ്രതിമാദേവിയും ഉറ്റസുഹൃത്ത് സി.എസ്. ആൻഡ്രൂസും ഒരുമിച്ച് തിരുവനന്തപുരത്ത് റെയിൽമാർഗം എത്തിയത്. 

മൈസൂർ, മദ്രാസ്, ബാംഗ്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം കഴിഞ്ഞാണ് ഇവിടെയെത്തിയത്. തുടര്‍ന്ന്‍ പൗരാവലിക്കുവേണ്ടി മണ്ണൂർ ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിലുള്ള സ്വാഗതസംഘവും ദിവാൻ സി. രാഘവയ്യയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികസംഘവും ചേർന്ന് മഹാകവിയെ സ്വീകരിച്ചു. പിന്നിട് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് താമസിച്ചതും. 

വലിയ പൗരസ്വീകരണമായിരുന്നു അദേഹത്തിനു നല്‍കിയത് ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി സ്ഥാപിതമായിരിക്കുന്ന സ്ഥലം അന്ന്‍ ഒരു മൈതാനമായിരുന്നു. അവിടെ ഒരുക്കിയ മനോഹരമായ പന്തലിലായിരുന്നു പൗരസ്വീകരണം നല്‍കിയത്. മഹാകവി കുമാരനാശാൻ രചിച്ച ‘ദിവ്യകോകിലം’ 

(അവ്യയനാമീശന്റെയാരാമരത്നം തന്നി

ലവ്യാജകുതൂഹലം പാടിസ്സഞ്ചരിക്കുന്ന

ദിവ്യകോകിലമേ, നിൻ പൊൻ‌കണ്ഠനാളം തൂകും

ഭവ്യകാകളീപരിപാടികൾ ജയിക്കുന്നു.)

എന്ന മനോഹരഗാനം സി. കേശവൻ സുന്ദരമായി ആലപിച്ചു. സി. ലക്ഷ്മണൻപിള്ള ഒരു തമിഴ് സ്വാഗതഗാനവും ആലപിച്ചു. പ്രസംഗങ്ങളും ഉപഹാരസമർപ്പണവും നടന്നു. തുടർന്നുള്ള ചില ദിവസങ്ങളിൽ തലസ്ഥാനനഗരിയിലെ ചില സ്ഥാപനങ്ങളിൽ വേറെയും സ്വീകരണങ്ങളും.

ശ്രീമൂലം തിരുനാൾ മഹാരാജാവിനെ സന്ദർശിച്ച മഹാകവിക്ക് ഒരുപണക്കിഴി അദ്ദേഹം സമ്മാനിച്ചുതിരുവനന്തപുരത്തെ താമസത്തിനുശേഷം ആറ്റിങ്ങൽ കൊട്ടാരത്തിലേക്കുപോവുകയും അവിടെനിന്ന്‌ വർക്കല ശിവഗിരിയിൽ ശ്രീനാരായണഗുരുവിന്റെ ആതിഥ്യം സ്വീകരിക്കുകയുംചെയ്തു. 

സാംസ്ക്കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ അത്യുന്നതൻമാർ ജീവിച്ചിരുന്ന

ബംഗാളിൽ നിന്നും എത്തിയ ടാഗോർ “ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടും ശ്രീനാരായണ ഗുരുവിനു തുല്യനായി ലോകത്ത് ഒരിടത്തും ഒരാളെയും കണ്ടിട്ടില്ല' എന്ന് പ്രഖ്യാപിച്ചത് മുഴുവൻ കേരളീയർക്കും അഭിമാനിക്കാവുന്ന ഒന്നായിമാറിയ ചരിത്ര സന്ദര്‍ശനം.

 

അവിടെനിന്ന്‌ കൊല്ലം, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങളിലും തുടര്‍ന്ന്‍ ആലുവ അദ്വൈതാശ്രമത്തിൽ വലിയൊരു സ്വീകരണംനടന്നു. മഹാകവി കുമാരനാശാന്റെ ‘സ്വാഗതപഞ്ചകം’ എന്നഗീതം ആലപിച്ച് സമർപ്പിക്കപ്പെട്ടു. തൃപ്പൂണിത്തുറ സന്ദർശനവേളയിൽ കൊച്ചി മഹാരാജാവ് മഹാകവിക്ക് പണക്കിഴി സമ്മാനിച്ചു. ആലുവ യു.സി. കോളേജ് മുറ്റത്ത് ഒരുമാവ്‌ നട്ടു. സ്വീകരണങ്ങൾ കഴിഞ്ഞ് മഹാകവിയും സംഘവും നവംബർ 19-ാം തീയതി, ഷൊർണൂർ വഴി ബെംഗളൂരുവിലേക്ക്‌ തിരിച്ചുപോയി.

 

മഹാകവിയുടെ സന്ദർശനം അന്ന്‍ പലരിലും വലിയ ചലനമുളവാക്കിയിരുന്നു. അദേഹത്തിന്‍റെ സ്വാധീനതയിൽ ശാന്തിനികേതനത്തിൽ പഠിക്കാൻപോയ പോയവരില്‍ പ്രാമുഖ്യരായവരില്‍ കെ.സി. പിള്ള, മിത്രനികേതൻ വിശ്വനാഥൻ, ജി. രാമചന്ദ്രൻ, എ. രാമചന്ദ്രൻ, വി. ബാലഗംഗാധരമേനോൻ, ഗുരു ഗോപിനാഥ്, സി. ഗോപിനാഥൻ നായർ, ശാന്തിനികേതനം കൃഷ്ണനായർ മൃണാളിനി സാരാഭായി തുടങ്ങി ഒട്ടേറെപ്പേരെ ഇവിടെ സ്മരിക്കാം.