PRAVAASA LOKAM

ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ഇനി മുതൽ ലഭ്യമാകും

Shibu padmanabhan

25 December 2022 , 7:38 AM

 

ഡിസ്‌കവർ ഖത്തറിൽ ഹോട്ടൽ ബുക്കിങ് നിർബന്ധം.

ദോഹ: ഖത്തറിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലർ ഉദ്ധരിച്ച് ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ഡിസംബർ 24 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ മൂന്ന് നിബന്ധനകൾ പാലിക്കണമെന്നും എംബസി വിശദീകരിച്ചു. ട്വീറ്റ് ഇങ്ങനെ പറഞ്ഞു: “ഇന്ത്യൻ പൗരന്മാർക്ക് പരമാവധി 30 ദിവസത്തേക്ക് അല്ലെങ്കിൽ ഹോട്ടൽ റിസർവേഷൻ 

അനുസരിച്ച് സൗജന്യ വിസ ഓൺ അറൈവൽ ലഭിക്കും: കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റും.”.

വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കുന്നവർ “ഡിസ്കവർ ഖത്തർ വെബ്‌സൈറ്റ് വഴി മാത്രം ഹോട്ടൽ റിസർവേഷൻ സ്ഥിരീകരിച്ചിരിക്കണമെന്നും ട്വീറ്റിൽ പറയുന്നു. മറ്റ് വെബ്‌സൈറ്റുകളിൽ നിന്നുള്ള ഹോട്ടൽ റിസർവേഷനുകൾ സ്വീകരിക്കുന്നതല്ല.