News

സ്വാതന്ത്ര്യസമരചരിത്രക്വിസ് - വിജയികളെ പ്രഖ്യാപിച്ചു

22 November 2022 , 10:40 AM

 

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  കോട്ടയം ബി സി എം കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത് 

കോട്ടയം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  കോട്ടയം ബി സി എം കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സഹകരണത്തോടെ ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സിൽ കോതനല്ലൂർ ഇമ്മാനുവൽ എച്ച് എസ് എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥി കാർത്തിക് പി ഒന്നാം സ്ഥാനം നേടി. രാമപുരം എസ് എച്ച് ജി എച്ച് എസിലെ പത്താംക്ലാസ് വിദ്യാർത്ഥി ശ്രുതിനന്ദ എം എസ് രണ്ടാം സ്ഥാനവും പ്ലാശനാൽ സെയിന്റ് ആന്റണി എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ശ്രീഹരി എ ബി മൂന്നാം സ്ഥാനവും നേടി. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ജില്ലകളിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സ് മത്സരം നടത്തിവരുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനമായി യഥാക്രമം 3000, 2000, 1000 രൂപയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.