Sports

സോക്കര്‍ മഹാമേളയുടെ ആരവത്തിലേക്ക് ഖത്തര്‍; ലോകത്തിന് വിസ്മയമായ സ്‌റ്റേഡിയങ്ങളുടെ വിശേഷങ്ങള്‍.. കാഴ്ചകള്‍..

Shibu Padmanabhan

16 September 2022 , 3:35 PM

 

'മലയാള വാര്‍ത്ത' വായനക്കാര്‍ക്കായി ശ്രീ.ഷിബു പത്മനാഭന്‍ വേദികളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കാം..

 

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് നടന്നടുക്കുകയാണ് ഖത്തര്‍.  നവംബര്‍ 21നാണ് കിക്കോഫ്. ഓരോ ഫുട്‌ബോള്‍ ആരാധകരും ഈ സുവര്‍ണ മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ്. നവംബര്‍ 21മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്.ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരമാണ് 20ന് നടത്തുന്നത്. നേരത്തേ 21ന് മൂന്നാമത്തെ മത്സരമായിട്ടാണ് ഇതു നിശ്ചയിച്ചിരുന്നത്.എന്നാല്‍, അന്ന് ഉച്ചയ്ക്ക് ഹോളണ്ട്-സെനഗല്‍ മത്സരവും വൈകുന്നേരം ഇംഗ്ലണ്ട്‌-ഇറാന്‍ മത്സരവും നടക്കുന്നതിനാല്‍ മൂന്നാമതായ ഉദ്ഘാടന മത്സരത്തിന് പൊലിമകുറയുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍ കിക്കോഫ് 20-ാം തീയതിയിലേക്ക് മാറ്റിയത്..

2006 ലോകകപ്പ് മുതല്‍ ആതിഥേയരാജ്യമാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ഖത്തറും തുടരുന്നത് അതേ കീഴ് വഴക്കം തന്നെയാണ്. അറബ് ലോകത്ത്  നടക്കുന്ന ആദ്യ ലോകകപ്പാണിത്. 32 ക്ലബ്ബുകളുടെ ഫോര്‍മാറ്റില്‍ നടക്കുന്ന അവസാനത്തെ ലോകകപ്പാണിത്. അടുത്ത ലോകകപ്പു മുതല്‍ 48 രാജ്യങ്ങള്‍ ആണു മത്സരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ലോകചരിത്രത്തിലെ തന്നെ അഭിമാനകരമായ മേളയായി മാറുമെന്ന് ടൂര്‍ണമെന്റ് സി.ഇ.ഒ നാസര്‍ അല്‍ കാതിര്‍ പറഞ്ഞു. മധ്യേഷ്യന്‍ രാജ്യം ഇന്നുവരെ വേദിയായതില്‍ ഏറ്റവും വലിയ മേളക്കാകും. ഖത്തര്‍ ആതിഥ്യമൊരുക്കുന്നത്. 10 വര്‍ഷത്തെ തയാറെടുപ്പുമായാണ് രാജ്യം ലോകകപ്പിനരികിലെത്തുന്നത്.

ദോഹയില്‍നിന്നും 50 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് എട്ട് സ്‌റ്റേഡിയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതു കോംപാക്റ്റ് രീതിയിലാണ് വിഭാവന ചെയ്തിരിക്കുന്നത്. സ്‌റ്റേഡിയങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്തു വരുന്ന ആദ്യ ലോകകപ്പു കൂടിയാണിത്. മുന്‍കാലങ്ങളില്‍ ലോകകപ്പുകള്‍ നടത്തിയ റഷ്യ, ബ്രസീല്‍ തുടങ്ങിയ വിസ്തൃതിയില്‍  വലിയ രാജ്യങ്ങള്‍ ആയതുകൊണ്ട് തന്നെ സ്‌റ്റേഡിയങ്ങള്‍ക്കിടയില്‍ വളരെ അകലം ഉണ്ടായിരുന്നു. ഖത്തര്‍ ചെറിയ രാജ്യം ആയതുകൊണ്ട് തന്നെ എട്ടു സ്‌റ്റേഡിയങ്ങളും അടുത്തടുത്തായതിനാല്‍ കാണികള്‍ക്കു വളരെ പെട്ടന്നു എത്തിപ്പെടുകയും ചെയ്യാം.

ഉദ്ഘാടന മത്സരം നടക്കുന്നത് അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ്. ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമാണിത്. പരമ്പരാഗത മരുഭുമിയിലെ ടെന്റുകള്‍ക്ക് മേലാപ്പുകള്‍ വിരിക്കുന്ന കൈത്തറി തുണിയുടെ അകം ഭാഗം സധു ചിത്ര തയ്യലിന്റെ് നിറ വിന്യാസങ്ങളില്‍ തന്നെയാണ് മേലാപ്പും ഇരിപ്പിടങ്ങളും സ്‌റ്റേഡിയത്തില്‍  സജ്ജീകരിച്ചിരിക്കുന്നത്. തലസ്ഥാന നഗരമായ ദോഹയില്‍ നിന്നു 46 കിലോമീറ്റര്‍ വടക്കാണ് അല്‌ഖോര്‍ നഗരം. മീന്‍ പിടുത്തവും മുത്തുവാരലും ഉപജീവനമായിരുന്ന  അറബ് ഗോത്ര ബധുക്കള്‍ താമസിച്ചിരുന്ന കടലോര നഗരം. ചൂടു പിടിച്ച മണലിനു മീതെ വലിച്ചു കെട്ടിയ ബധു ടെന്റുകള്‍ കാലക്രമേണ അല്‌കോറില്‍ നിന്നും അപ്രത്യക്ഷമായി. ഇവിടെ ഇപ്പോള്‍ ഭീമാകാരമായ ടെന്റ് ഉയര്‍ന്ന്‌ പൊങ്ങിയിരിക്കുന്നു. ബൈത്തല്‍ ഷീഹാര്‍ എന്ന പഴയ ടെന്റിറിന്റെ മാതൃകയില്‍ പടുത്തുയര്‍ത്തിയ പുതിയ ടെന്റ്ിലാണ് കായികലോകത്തെ സ്വീകരിച്ചിരുത്തുന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പടെ സെമി വരെയുള്ള ഒമ്പതു മത്സരങ്ങള്‍ക്കും ഈ സ്‌റ്റേഡിയം വേദിയാകും.1600 ടണ്‍ ഭാരമുള്ള, ഉള്ളിലേക്കു വലിക്കാവുന്ന മേല്‍ക്കൂരയും സ്‌റ്റേഡിയത്തിനുണ്ട്. സൂര്യപ്രകാശം അകത്തേക്കുവരുന്നതിനു തടസമില്ലാതെ തന്നെ.

അകത്തും പുറത്തും കെട്ടിലും മട്ടിലും നിറഞ്ഞു നില്ക്കുന്ന പൈതൃക പ്രൗഢി തന്നെയാണ് അല്‍ ബൈത്ത് സ്‌റ്റേഡിയത്തിന്റെ് പ്രത്യേകത. ജര്‍മ്മന്‍ ആര്‍ക്കിടെക്റ്റ് ആല്‍ബര്‍ട്ട് സ്പീര്‍ന്റെ ഡിസൈന്‍, ഖത്തര്‍ മലയാളി കോണ്ട്രാക്ടര്‍ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്ങ്, ഇറ്റാലിയന്‍ കമ്പനിയായ സിമോലൈ എന്നിവരുടെ സംയുക്ത നിര്‍മ്മാണമാണ് നടന്നത്.  നിര്‍മ്മാണ ചിലവ് ഏകദേശം 650 കോടി രൂപയായി. അറുപതിനായിരം സീറ്റുകള്‍..8000 കോടി രൂപയോളം ചെലവിലാണു സ്‌റ്റേഡിയം നിര്‍മിച്ചത്. ശരാശരി നാലായിരത്തോളം തൊഴിലാളികള്‍ മൂന്ന് വര്‍ഷത്തോളം അധ്വാനിച്ചു അനുബന്ധ സൗകര്യങ്ങള്‍ കൂടിയായപ്പോള്‍ അഞ്ച് വര്‍ഷം വേണ്ടി വന്നു പണി പൂര്‍ത്തിയാക്കാന്‍. മരുഭൂമിയിലെ ടെന്റ് പോലെ തന്നെ അല്‍ ബൈത്ത് സ്‌റ്റേഡിയവും കളിക്കാര്‍ക്കും  കളികാണുന്നവര്‍ക്കും  ഒരുക്കിയിരിക്കുന്നത് തണലും തണുപ്പും നല്കുന്ന ആസ്വാദനമാണ്.

 

 

കലാശപ്പോരിന് ലുസൈല്‍ സ്‌റ്റേഡിയം

ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫുട്‌ബോളിലെ പുതിയ രാജക്കാന്‍മാരെ നിശ്ചയികേണ്ട സ്‌റ്റേഡിയമാണിത്.  2022 ല്‍ സെമി വരെയുള്ള കടമ്പകള്‍ എല്ലാം കടന്ന് അവസാനം ബാക്കി ആകുന്ന രണ്ട് ടീമുകള്‍ എറ്റുമുട്ടുന്ന സ്‌റ്റേഡിയം. ലോകകപ്പ് ജേതാവിന്റെ കിരീട ധാരണത്തിന് സാക്ഷിയാകേണ്ട സ്‌റ്റേഡിയം.ഖത്തറിലെ അത്യാധുനിക നഗരമായ ലുസൈല്‍ സിറ്റിയിലാണ് ഈ സ്‌റ്റേഡിയം. 80,000 പേര്‍ക്ക് ഇവിടെ കളി കാണാന്‍ കഴിയും വിധമാണ് ഡിസൈന്‍. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്്ബോള്‍ സ്‌റ്റേഡിയമെന്ന ബഹുമതിയും ലുസൈല്‍ സ്‌റ്റേഡിയത്തിന് സ്വന്തമാണ്. പ്രാചിന അറബികളുടെ വീടുകളില്‍ വെളിച്ചം പകര്‍ന്നിരുന്ന സുവര്‍ണ ഫനാര്‍ റാന്തലിന്റെ ആകൃതിയിലുള്ള പ്രകാശത്തിന്റെയും നിഴലിന്റെയും ഇടകലര്‍ന്ന രൂപകല്പനയിലും  ഇസ്‌ലാമിക് ലോകത്തെകലയുടെ സങ്കീര്‍ണമായ അലങ്കാര രൂപങ്ങളായ പാത്രങ്ങളുടെ ആകൃതിയില്‍ മനോഹരമാക്കിയാണ് സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ചൂട്, പൊടി എന്നിവയില്‍  നിന്ന്  സംരക്ഷിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച പോളി ടെട്രാഫല്‍റോ എത്തിലീന്‍ (പിടിഎഫ് )  മേല്‍ക്കൂരയുമുണ്ട്. ഇതിന്റെ നിര്‍മ്മാണ ചുമതല ചൈന റെയില്വേന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കമ്പനിക്കായിരുന്നു.

 

അല്‍ ജനൂബ് സ്‌റ്റേഡിയം

സമുദ്രം പോലെ വിശാലമായ ഒരു മൈതാന നടുവില്‍ കപ്പല്‍ പോലെ ഒരു സ്‌റ്റേഡിയം. മുത്തുവാരലിനും മീന്പിടിത്തത്തിലും പേരു കേട്ട അല്‍ വക്ര നഗരത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിച്ചുകൊണ്ട് പരമ്പരാഗത പായ്ക്കപ്പലിന്റെ മാതൃകയിലാണ് അല്‍ ജനൂബ് സ്‌റ്റേഡിയത്തിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാസ്തുശില്പ കലയില്‍ വേറിട്ട കാഴ്ചയായി അല്‍ ജനൂബ് സ്‌റ്റേഡിയം. അറബികള്‍ മുത്തു ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന ധോ ബോട്ടുകളുടെ മാതൃകയിലാണ് അല്‍ ജനൂബ് സ്‌റ്റേഡിയം നിര്‍മ്മി ച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തിലിരിക്കുന്ന കാണികള്‍ക്ക്് തങ്ങള്‍ ഒരു കപ്പലിലാാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് ഉള്‍ഭാഗം സംവിധാനംചെയ്തിരിക്കുന്നത്. 40,000 കാണികള്‍ക്ക് സുഖകരമായ കാലാവസ്ഥയില്‍ ആസ്വദിച്ചിരുന്ന് കളി കാണാമെന്ന രീതിയില്‍ സീറ്റുകള്‍ സംവിധാനംചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ അമൂല്യ സൃഷ്ടിയായി മാറിയ സ്‌റ്റേഡിയം. വിഖ്യാത അന്തരിച്ച ഇറാക്കി വാസ്തുശില്പി് വിദക്ത  സഹഹാദിദിന്റേതാണു രൂപകല്‍പന. ലോകകപ്പ് വേദിയുടെ പ്രവര്‍ത്തന മികവിനായി ഗോള്‍ഡന്‍ സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ സ്‌റ്റേഡിയമാണിത്.  2,000 സിസിടിവി ക്യാമറകള്‍, തദ്ദേശീയ ശിതീകരണ സാങ്കേതിക വിദ്യ, എല്‍ ഇ ഡി വെളിച്ച സംവിധാനങ്ങള്‍. കളിക്കാര്‍ക്ക്  വസ്ത്രങ്ങള്‍ മാറാന്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മുറികള്‍, മാധ്യമങ്ങള്‍ക്ക് താരങ്ങളുമായി അഭിമുഖത്തിനുള്ള മിക്‌സഡ് സോണ്‍., കളിക്കാര്‍ക്ക്  വാം അപ്പിനുള്ള പ്രത്യേക പിച്ച്, നൂറിലധികം പേര്‍ക്ക്  ഇരിക്കാവുന്ന പ്രസ് കോണ്‍ഫറന്‍സ്് മുറി, മസാജിങ് മുറികള്‍ തുടങ്ങി സ്‌റ്റേഡിയത്തില്‍ ഉള്ളതെല്ലാം ലോകോത്തരനിലവാരത്തിലുള്ള സൗകര്യങ്ങളാണ്. 9 മണിക്കൂര്‍ 15 മിനിറ്റുകൊണ്ടാണ് 7,800 ചതുരശ്രമീറ്ററില്‍ പുല്‍ത്തകിടി വിരിച്ചതെന്നതും റെക്കോര്‍ഡ്.

 

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം

2022 ലോകകപ്പിന് പൂര്‍ണമായി സജ്ജീകരിച്ച നാലാമത്തെ സ്‌റ്റേഡിയം. ദോഹയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു യാത്ര ചെയ്താല്‍ അല്‍ റയ്യാന്‍ മുനിസിാപ്പാലിറ്റിയിലാണു അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം നിര്‍മ്മി ച്ചിരിക്കുന്നത്. ഖത്തറിന്റെ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടമാണ് അല്‍ റയാന്‍ നഗരം. ഇവിടെയാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ താമസിക്കുന്നത്. മരൂഭൂമിയിലെ മണല്‍കൂനയുടെ ഭമാതൃകയിലാണ് സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. പകലും രാത്രിയിലും പ്രത്യേകം തിളക്കം ലഭിക്കുന്ന ലോഹ നിര്‍മ്മിതിയാണ് പുറം ചുവരുകളുടെ പ്രത്യേകത. ഖാത്തറി സംസ്‌കാരത്തിന്റെ ചിഹ്നഹ് നങ്ങളും ഇസ്ലാമിക വസ്തു വിദ്യയില്‍ കാണപ്പെടുന്ന  ജാമിതിയ രൂപങ്ങളും ഒക്കെയാണ് ചുവരുകളിലായി ഇടം പിടിച്ചിരിക്കുന്നത്. അല്‍ റയാന്‍ സ്‌റ്റേഡിയം എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം എന്നാക്കിയത്. പഴയ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം പൂര്‍ണമായും പൊളിച്ചു മാറ്റിയാണ്. ലോകകപ്പിനായി പുതിയ സ്‌റ്റേഡിയം നിര്‍മിച്ചതെങ്കിലും പഴയ പേര് നിലനിര്‍ത്തി 2020 ഡിസംബര്‍ 18ന് ആയിരുന്നു ഉദ്ഘാടനം. 40,000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ഇന്ത്യയുടെ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡും (എല്‍ആന്‍ഡി) ചേര്‍ന്നാണ് സ്‌റ്റേഡിയം നിര്‍മിച്ചത്.പൂര്‍ണമായും പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിര്‍മാണം.

 

 

ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം

ദോഹയില്‍ നിന്നും എട്ട് കിലോമിറ്റര്‍ മാറി അല്‍ ബാബ് ജില്ലയിലാണ് ഈ സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഖത്തറിന്റെ് സമ്പന്നവും അഭിമാനകരവുമായ കായിക പാരമ്പര്യത്തിന്റെ എറ്റവും വലിയ അടയാളം കൂടിയാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം. ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമിം മിന്‍ അഹമ്മദിന്റ പിതാമഹന്‍ ഷെയ്ഖ് ഖലിഫ അല്താനിയുടെ ഭരണകാലത്ത് 1985 ലാണ് ഖലീഫ സ്‌റ്റേഡിയം സ്ഥാപിക്കുന്നത്. ഖത്തറിലെ ആദ്യത്തെ രാജ്യന്തര സ്‌റ്റേഡിയം. 1992 ഗള്‍ഫ് കപ്പ്, 2006 ഏഷ്യന്‍ കപ്പ്, 217 ഏഷ്യന്‍ അത് ലെറ്റിക്ക് മീറ്റ്,  2019 ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ രാജ്യാന്തകായിക മേളകള്‍ക്കൊക്കെ  വേദി ആയ സ്‌റ്റേഡിയം. സീറ്റിങ്ങ് കപ്പാസിറ്റി 40000 ആണ്. 2022 ലെ ഗ്രൂപ്പ് റൗണ്ട്, ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പടെയുള്ള ഏട്ടു  മത്സരങ്ങള്‍ക്കാണ് ഈ സ്‌റ്റേഡിയം വേദിയാകുന്നത്. ഇരട്ട ആര്‍ച്ചുകളുള്ള മേല്ക്കൂര സ്‌റ്റേഡിയത്തിനു സവിശേഷമായ ഭംഗിയും ഒപ്പം ആസ്വാദകര്‍ക്ക് സുഖകരമായ കളിആസ്വാദനവും നല്കുന്നു. എതു കാലാവസ്ഥയിലും സ്‌റ്റേഡിയത്തില്‍ സമശീതോഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ശക്തമായ ശീതീകരണ സംവിധാനം സ്റ്റഡിയത്തിന്റെ കരുത്താണ്. ഖത്തറിലെ ഏറ്റവും ഉയരം കൂടിയ ടവറുകളില്‍ ഒന്നായ ടോര്‍ച്ച്  ടവര്‍ സ്റ്റഡിയത്തിന്റെ തൊട്ടടുത്താണ് നിര്‍മ്മി ച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തിന്റെ് വിദൂര ദൃശങ്ങള്‍ക്ക്  അഴകുനല്‍കുന്നതും ടോര്‍ച്ച്  ടവര്‍ തന്നെ.

 

എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം

മരുഭൂമിയിലെ ഡയമണ്ട് എന്ന വിളിപ്പേര് നല്കിയിട്ടുള്ള എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ് രൂപകല്പന അതിനനുസരിച്ചാണ്. തലസ്ഥാനമായ  ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഖത്തറിന്റെ വൈജ്ഞാനിക നഗരമായ എജ്യുക്കേഷന്‍ സിറ്റിക്കകത്താണ് ഈ സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ആറര ചതുരസ്ത്ര അടി വിസ്തീര്‍ണം. ത്രികോണാകൃതിയിലുള്ള 5200 ലോഹ തകിടുകള്‍ കൂട്ടിചേര്‍ത്താണ് പുറം ചുവരുകള്‍ മോടി പിടിപ്പിച്ചിരിക്കുന്നത്. സൂര്യന്റെ് ചലനമനുസരിച്ച് നിറം മാറുന്ന സാങ്കേതിക വിദ്യയാണ് സ്‌റ്റേഡിയത്തിന്റെ പുറം കാഴ്ചകളുടെ ഹൈലൈറ്റ്. രാത്രിയില്‍ തകിടുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ ആകര്‍ഷണമായ നിറവ്യത്യാസങ്ങളാല്‍ അലംകൃതമാകും. രാത്രിയും പകലും തിളങ്ങുന്നതിനാല്‍ തന്നെയാണ് സ്‌റ്റേഡിയത്തിനു മരുഭൂമിയിലെ ഡയമണ്ട് എന്ന വിളിപ്പേര് നല്കിയിട്ടുള്ളത്. 45000 പേര്‍ക്കിരുന്നു കളികാണാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പടെ എട്ടു മത്സരങ്ങളാണ് ഈ സ്േറ്റഡിയത്തില്‍ നടക്കുക.

 

 

സ്‌റ്റേഡിയം 974

974 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ അട്ടിഅട്ടി വെച്ച ഒരു സ്‌റ്റേഡിയം. പേര് മുതല്‍ നിര്‍മിതിയില്‍ വരെ സവിശേഷതകള്‍ മാത്രമുള്ള ഫിഫയുടെ ലോകകപ്പ് ചരിത്രത്തില്‍ വച്ചേറ്റവും വേറിട്ടതും പുതുമയാര്‍ന്നതുമായ സ്‌റ്റേഡിയം. ദോഹ മുനിസിപ്പാലിറ്റിയിലെ റാസ് അബു അബൗദ് വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്നതാണ് 974 സ്‌റ്റേഡിയം. ഖത്തറിന്റെ ഇന്റര്‍നാഷനല്‍ ഡയലിങ് കോഡും 974 ആണ്. അതുകൊണ്ടുതന്നെ അവര്‍ ഈ സ്‌റ്റേഡിയത്തിനു സ്‌റ്റേഡിയം 974  എന്നുപേരിട്ടു. പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്നതും ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാര്‍ ബ്ലോക്കുകളും കൊണ്ട് നിര്‍മിച്ചതുമായ ഫിഫയുടെചരിത്രത്തിലെ പ്രഥമ ലോകകപ്പ് സ്‌റ്റേഡിയം. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സുസ്ഥിരതയുടെ പ്രതീകം കുടിയാണിത്. പുനരുല്‍പ്പാദിപ്പിച്ച സ്റ്റീല്‍ കൊണ്ടാണ് സ്ട്രക്ചര്‍ നിര്‍മിച്ചത്. പ്രകൃതിദത്തമായ വെന്റിലേഷനുകള്‍. വെള്ളത്തിന്റെ ഉപയോഗം പരമ്പരാഗത സ്‌റ്റേഡിയങ്ങളെക്കാള്‍ 40 ശതമാനംകുറവ് മതി. കാര്‍ബണ്‍ പ്രസരണവും കുറയും. നിര്‍മാണത്തിനും മുന്‍പേ ലോകശ്രദ്ധ നേടിയ സ്‌റ്റേഡിയത്തിന്റെ ഡിസൈന്‍, സ്പാനിഷ് ഫെന്‍വിഖ് ഇറിബാരന്‍ ആര്‍ക്കിടെക്റ്റിന്റേതാണ്. ഖത്തറിലെ അഹമദ് ബിന്‍ ഖാലിഫ കോണ്‍ട്രാറ്റെഴ്‌സ്, ഡിസിബി ക്യൂഎ, ടൈംസ് ഖത്തര്‍ എന്നിവരുടെ നിര്‍മ്മാണം. 2017 തുടങ്ങിയ നിര്‍മ്മിതി 2021ല്‍ പൂര്‍ത്തിയായി. ആകെ ശേഷി 40000 ഇരിപ്പിടങ്ങള്‍. ദോഹയുടെ വ്യാപാരവും സമുദ്രയാന പൈതൃകവും പ്രതിഫലിക്കുന്നതാണ് ഡിസൈന്‍. 4,50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായി സ്ഥിതി ചെയ്യുന്ന 7 നിലകളുള്ള സ്‌റ്റേഡിയം. ദോഹ കോര്‍ണിഷിന്റെ അടുത്തു സ്ഥാപിച്ചിരിക്കുന്ന സ്‌റ്റേഡിയം. ദോഹ കോര്‍ണിഷിന്റെ ഭംഗി കൂട്ടാനും കാരണമായി. വന്‍കിട കായിക മാമാങ്കങ്ങള്‍ക്കായി കുറഞ്ഞ നിര്‍മാണ ചെലവിലും കുറച്ചു കെട്ടിട നിര്‍മാണ സാമഗ്രികളും ഉപയോഗിച്ച് തന്നെ ഉയര്‍ന്ന സുരക്ഷയില്‍ പുതുമയാര്‍ന്ന സ്‌റ്റേഡിയം നിര്‍മ്മിക്കാമെന്നതിന്റെ ഉദാത്ത മാതൃക കൂടിയാണിത്. സീറ്റുകള്‍, മേല്‍ക്കൂര, സ്‌റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ തുടങ്ങി ഓരോ നിര്‍മാണ സാമഗ്രികളും വരെ വര്‍ഷങ്ങളോളം പുനരുപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

 

 

അല്‍ തുമാമ സ്‌റ്റേഡിയം

ദൂരെ കാഴ്ചയില്‍ അറബികള്‍ പരമ്പരാഗതമായി ധരിക്കുന്ന തലപ്പാവായ ഗഫിയയുടെ ആകൃതിയില്‍ നിര്‍മ്മിച്ച തുമാമ സ്‌റ്റേഡിയം അറബ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റേയും പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പേരില്‍ മുതല്‍ നിര്‍മാണത്തില്‍ വരെ പ്രാദേശികത നിറഞ്ഞ ഖത്തറിന്റെ് തലസ്ഥാന നഗരമായ ദോഹയോട് അടുത്ത് തലപ്പാവ് ചൂടി നില്ക്കുന്ന തുമാമയാണ്. അല്‍ തുമാമ എന്ന മരത്തിന്റെ പേരാണ് സ്‌റ്റേഡിയത്തിന് നല്‍കിയത്. ഇതൊക്കെ തന്നെ ഖത്തരി സമൂഹത്തിന്റെ സാംസ്‌കാരികതയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന നിര്‍മ്മാണ രീതിയിലാണു സ്‌റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്ന സ്വദേശി പൗരനും അറബ്എന്‍ജിനീയറിങ് ബ്യൂറോയിലെ ചീഫ് ആര്‍ക്കിടെക്റ്റുമായഇബ്രാഹിം.എം.ജൈദ അവലംബിച്ചത്. നിര്‍മാണം പ്രാദേശിക കമ്പനിയായ അല്‍ ജാബറും. തുര്‍ക്കിയുടെ ടെക്‌ഫെന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും നിര്‍മ്മാണ പങ്കാളിയാണ്. 40,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയം 2021ലോകകപ്പില്‍ നവംബര്‍ 21ന് സെനഗലും നെതര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തിനാണ് ആദ്യം വേദിയായത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട്16, ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പടെ 8 മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കും. 5,15,400ചതുരശ്ര മീറ്ററാണ് സ്‌റ്റേഡിയം. അടുത്തിടെയാണ് ജല കാര്യക്ഷമതാ സംവിധാനം ഉള്‍പ്പടെ സുസ്ഥിരതയിലൂന്നിയ നിര്‍മാണത്തിനും ഡിസൈനിനും ഗോര്‍ഡിന്റെ ആഗോള സുസ്ഥിരതാ സംവിധാനത്തിന്റെ പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചത്. സ്‌റ്റേഡിയത്തിന് ചുറ്റും കാണികള്‍ക്ക് വിശ്രമിക്കാന്‍ പബ്ലിക് പാര്‍ക്കുണ്ട്. തണലേകാന്‍ 400  മരങ്ങളും നാല് ഔട്ട് ഡോര്‍ പിച്ചുകളാണുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യയും പരിസ്ഥിതി സൗഹൃദം തന്നെ. ഫിഫ സ്‌റ്റേഡിയങ്ങളിലേക്കുള്ള ശിതീകരണ സാങ്കേതിക സംവിധാനം പിറവിയെടുത്തത് അല്‍ തുമാമ സ്‌റ്റേഡിയത്തിലാണ്. സൗരോര്‍ജം ഉപയോഗിച്ചുള്ള സംവിധാനം ആദ്യം പരീക്ഷിച്ചത് ഇവിടുത്തെ മിനി സ്‌റ്റേഡിയത്തിലാണ്. നിര്‍മ്മാണ ഭംഗികൊണ്ടു ഉത്ഘാടനത്തിനു മുമ്പുതന്നെ തുമാമ സ്‌റ്റേഡിയം രാജ്യന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി കഴിഞ്ഞു.