Sports

ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. ഫ്രാൻസ് ടുണീഷ്യയോട് തോറ്റു

30 November 2022 , 10:30 PM

 

ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. ഫ്രാൻസ് ടുണീഷ്യയോട് 1-0 ന് തോറ്റു. ഇൻ ജ്വറി ടൈമിൽ ഫ്രാൻസ് ഗോൾ മടക്കിയെങ്കിലും വാർ പരിശോധിച്ച് റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.ടുണീഷ്യയോട് തോൽവി ഏറ്റുവാങ്ങിയിട്ടും പോയിന്റ് മികവിൽഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാൻസ് പ്രീക്വാർട്ടറിൽ കടന്നു.

ഗ്രൂപ്പ് ഡി യിൽ ഫ്രാൻസിന് പിന്നാലെ ഓസ്ട്രേലിയയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഡെന്മാർക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പ്പിച്ചാണ് ഓസ്ട്രേലിയ അവസാന പതിനാറിലെത്തിയത്. 

അറുപതാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ ഏക പക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.

ക്യാപ്റ്റൻ വാബി ഖസ്രിയാണ് ഗോൾ നേടിയത്.

അവസാന മിനിറ്റുകളിൽ ഫ്രാൻസ് ഗോൾ തിരിച്ചടിക്കാൻ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ടുണീഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. 

ഇൻജ്വറി സമയത്തിൻ്റെ അവസാന മിനിറ്റിൽ അൻ്റോണിയോ ഗ്രീസ് മാൻ ഗോൾ നേടിയെങ്കിലും ' വാറിൽ ' ഗോൾ നിഷേധിക്കപ്പെട്ടു.