INTERNATIONAL NEWS

ഇന്ത്യയിലേക്ക് നോക്കിക്കേ, എന്തോരം കഴിവുള്ള മനുഷ്യരാ.. ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി പുടിൻ.

Shibu padmanabhan

05 November 2022 , 1:45 PM

 

Shibu Padmanabhan

മോസ്കോ: ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍, നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ'' -പുടിൻ പറഞ്ഞു.

കൂടാതെ വികസനത്തിന്‍റെ കാര്യത്തിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്നും ഇന്ത്യക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിൻ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് പ്രസംഗം റിപ്പോർട്ട് ചെയ്തത്.

 

നവംബർ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കവേയാണ് പുടിന്റെ പ്രസംഗം. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു.

 

"ഇന്ത്യ അതിന്റെ വികസനത്തിന്റെ കാര്യത്തിൽ മികച്ച ഫലങ്ങൾ കൈവരിക്കും സംശയമില്ല. ഏതാണ്ട് ഒന്നര ബില്യൺ ആളുകൾ അവർക്കുണ്ട്. ഇപ്പോൾ അത് സാധ്യവുമാണ് പുട്ടിൻ പറഞ്ഞു.

നമുക്ക് ഇന്ത്യയെ നോക്കാം ആന്തരിക വികസനത്തിനായുള്ള അത്തരമൊരു പ്രേരണയുള്ള, കഴിവുള്ള, വളരെ പ്രചോദിതരായ ആളുകൾ, ഇന്ത്യ തീർച്ചയായും മികച്ച ഫലങ്ങൾ കൈവരിക്കും.

 

 

ആഫ്രിക്കയിലെ കൊളോണിയലിസത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും റഷ്യക്ക് എങ്ങനെ 'അതുല്യമായ നാഗരികതയും സംസ്കാരവും' ഉണ്ടെന്നും പുടിൻ സംസാരിച്ചു. പാശ്ചാത്യ സാമ്രാജ്യങ്ങൾ ആഫ്രിക്കയെ കൊള്ളയടിച്ചുവെന്ന് റഷ്യൻ, ആഗോള ചരിത്രത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടെ പുടിൻ പറഞ്ഞു.