Sports

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ

25 November 2022 , 6:49 PM

 

കൊല്ലം: എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ  ഉച്ചയ്ക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍ നടക്കും.  ജലോത്സവത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍  നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ്  എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ. എം ആരിഫ്, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ തുടങ്ങിയവർ പങ്കെടുക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ് ,ഇരുട്ടുകുത്തി ,തെക്കനോടി വള്ളങ്ങളുടെ മത്സരവും ഉണ്ടാകും