26 November 2022 , 6:08 PM
കൊല്ലം: എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേളയിൽ കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് ജേതാവ്. പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസ് ബോട്ട് ക്ലബ്ബിൻ്റെ ചമ്പക്കുളം ചുണ്ടൻ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍ രണ്ടാം സീസണിലെ പന്ത്രണ്ടാം മത്സരവും ഫൈനലും ആവേശമായി. ലീഗില്‍ 116 പോയിന്റോടെ പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് സി.ബി.എല്‍ കിരീടം. പി.ബി.സി തുടർച്ചയായ രണ്ടാം സി.ബി.എൽ കിരീടമാണ് സ്വന്തമാക്കിയത്. പ്രഥമ ലീഗിൽ നടുഭാഗം ചുണ്ടനിലായിരുന്നു അവരുടെ വിജയം. ഇത്തവണ എൻ.സി.ഡി.സി തുഴഞ്ഞ നടുഭാഗം ചുണ്ടന് 107 പോയിന്റോടെ രണ്ടാം സ്ഥാനവും, കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന് സാധിക്കുമെന്ന് സമ്മാനദാനം നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സി.ബി.എല്‍ മത്സരങ്ങളുടെ രണ്ടാം സീസണ് സമാപന പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
മുഹമ്മദ് സിറാജ് ഏകദിന റാങ്കിംഗിൽ ഒന്നാമൻ
25 January 2023 , 2:10 PM
മിസ്റ്റര്‍ ആലപ്പുഴ ചാമ്പ്യന്‍ഷിപ്പ് കാവാലം സ്വദേശി സേതുകമലിന്
24 January 2023 , 7:35 PM
മെസി-നെയ്മർ-എംബാപ്പെ ത്രയത്തെ കാണാൻ അവസരം! ഖത്തറിൽ പിഎസ്ജിയുടെ ട്രെയിനിങ് സ..
18 January 2023 , 12:58 PM
317 റൺസിൻ്റെ പടുകൂറ്റൻ ജയം, ചരിത്രം കുറിച്ച് ഇന്ത്യ
15 January 2023 , 8:20 PM
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്; ഇന്ത്യന്‍ ടീമില്‍..
15 January 2023 , 12:01 PM
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള ഇന്നു മുതൽ
12 January 2023 , 8:05 AM