Viral News

പ്രണവ് യാത്രയായി; ഷഹാനയില്ലാത്ത ലോകത്തേക്ക്

Laavanya Lal

17 February 2023 , 4:27 PM

 


തൃശൂര്‍:  അതി ജീവനത്തിൻ്റയും പ്രണയത്തിന്റെയും സൗഹൃദത്തിൻ്റെയും  പ്രതീകമായി സോഷ്യല്‍ മീഡിയാവഴി ജനമനസില്‍ ഇടം നേടിയ പ്രണവ് വിട വാങ്ങി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട മണപ്പറമ്പില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.
ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ പ്രണവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയയിലെ പേര്. 2022 മാര്‍ച്ചിലാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

പ്രണവും ഷഹാനയും

 

നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ഇതിലൊന്നും വക വെച്ചില്ല. വാഹനാപകടത്തില്‍ തളര്‍ന്ന് പ്രണവുമായി സമൂഹമാധ്യമത്തിലൂടെയാണ് ഷഹാന പരിചയപ്പെടുന്നത്. ഇതൊടുവില്‍ പ്രണയത്തിലും വിവാഹത്തിലെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു പ്രണവിന്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്.