Sports

ഘാനയെ കീഴടക്കി പോർച്ചുഗൽ

24 November 2022 , 11:18 PM

 

ദോഹ: പൊരുതിക്കളിച്ച ഘാനയെ കീഴടക്കി പോർച്ചുഗൽ ആദ്യകളിയിൽ ജയം കുറിച്ചു.

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗീസ് വിജയം.

രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

പോർച്ചുഗലിനായി 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യഗോൾ നേടിയത്.

തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.

73-ാം മിനിറ്റിൽ ഘാനയ്ക്കായി ആയു ഗോൾ മടക്കി.

78-ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ ലീഡ് നേടിയ പോർച്ചുഗൽ 80-ാം മിനിറ്റിൽ ലാവോയിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി.

എന്നാൽ ആത്മവിശ്വാസം കൈവിടാതെ കളിച്ച ഘാനയ്ക്കായി 89-ാം മിനിറ്റിൽ ബുക്കാരി സ്കോർ ചെയ്തതോടെ സ്കോർ 3-2 ആയി.

ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം സമനില പിടിക്കാനുള്ള സുവർണ്ണാവസരം ഘാന താരം പാഴാക്കിയതോടെ വിജയം പോർച്ചുഗലിന് ഒപ്പം നിന്നു.