News

അയല്‍വാസികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ പരുക്കുപറ്റിയാള്‍ക്കെതിരെ പോക്‌സോ കേസ്: നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ യുവാവിനെ കോടതി വെറുതെ വിട്ടു: സംഭവം അമ്പലപ്പുഴയില്‍

31 May 2023 , 4:40 PM

 

ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ വൈരാഗ്യം തീര്‍ക്കാന്‍ പോക്സോ കേസില്‍ കുടിക്കിയതായി ആരോപണം. വിചാരണക്ക് ശേഷം  കുറ്റം സംശയത്തിന് അതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തി കോടതി മത്സ്യതൊഴിലാളിയായ പ്രതിയെ വെറുതെ വിട്ടു.തോട്ടപ്പളളി പളളിച്ചിറ തട്ടേകാട് വീട്ടില്‍ സേവ്യറെ (54)നെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ആഷ്.കെ.ബാല്‍ വെറുതെ വിട്ടത്. 2017 മെയ് 27 നാണ് അമ്പലപ്പുഴ പോലീസ് സേവ്യര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തത്. അയല്‍വാസികളുടെ രണ്ട് ആണ്‍മക്കളെ ഉപദ്രവിച്ചെന്നായിരുന്നു കേസ്.63 ദിവസം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് സേവ്യര്‍ക്ക് ജാമ്യം ലഭിച്ചത്.പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളേയും പ്രതിക്ക് വേണ്ടി 8 സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തി. പത്ത് വര്‍ഷത്തോളമായി അയല്‍വാസിയുമായി വസ്തു സംബന്ധമായ തര്‍ക്കം ഉണ്ട്.സ്വകാര്യ റിസോര്‍ട്ട്കാര്‍ക്ക് ഭൂമി വിട്ട് നല്‍കാത്തതാണ് തര്‍ക്കത്തിനുളള അടിസ്ഥാന കാരണം.പത്ത് വര്‍ഷം മുമ്പ് സേവ്യറുടെ  നേരെ ആക്രമണവും ഉണ്ടായി. സംഭവദിവസം സേവ്യറുടെ മീന്‍ വളര്‍ത്തുന്ന കുളത്തിലേക്ക് താറാവുകളെ ഇറക്കിയപ്പോള്‍ ഉണ്ടായ തര്‍ക്കം സംഘട്ടത്തില്‍കലാശിച്ചപ്പോള്‍ സേവ്യര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സേവ്യര്‍ കുട്ടികളെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതിയും ഉണ്ടായി.പിന്നീട് പോക്സേ കുറ്റം ആരോപിക്കുകയായിരുന്നു. സേവ്യര്‍ക്ക് സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോല്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ കള്ളക്കേസ് എടുപ്പിച്ചെന്നായിരുന്നു പ്രതിഭാഗം വാദം.സേവ്യറുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകളും പ്രതിഭാഗം തെളിവാക്കി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ നാസര്‍ .എം.പൈങ്ങാമഠം,ടി.ആര്‍.രാജു,ജി.ബാലഗോപാലന്‍ ,സജീവ്.കെ.തോമസ് ,എം.ടി.ദേവനാരായണന്‍ എന്നിവര്‍ ഹാജരായി.രാഷ്ട്രീയ പോലീസ് സ്വാധീനം ഉപയോഗിച്ച് കളളക്കേസില്‍ കുടുക്കിയതിന് നിയമ നടപടികള്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അഡ്വ.നാസര്‍ എം.പൈങ്ങാമഠം അറിയിച്ചു.