21 March 2023 , 7:13 AM
കണ്ണൂര്‍: ഏഴ് വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ പ്രവേശിച്ച എല്ലിൻ കഷ്ണം കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി നീക്കം ചെയ്തു. നീലേശ്വരം സ്വദേശിനി യായ 52 വയസ്സുകാരിക്ക് 2016 ൽ ശക്തമായ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെടുകയാ യിരുന്നു. നിരവധി ഹോസ്പിറ്റലുകളിൽ ചികിത്സ തേടിയിട്ടും അസുഖത്തിന്റെ കാരണം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കഫക്കെട്ടും ചുമയും വിട്ടുമാറാതെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റർവെൻഷണൽ പള്‍മണോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്.
വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ സി ടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ ശ്വാസകോശത്തിന്റെ വലത് വശത്ത് കട്ടിയുള്ള എല്ല്‌പോലുള്ള വസ്തു കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതിന് താഴെയുള്ള ഭാഗത്തേക്ക് ശ്വാസം എത്താതിരുന്നതിനാല്‍ ആ ഭാഗത്ത് നാശം വന്ന് ബ്രോങ്കാടാസിസ് എന്ന അവസ്ഥയിലെത്തിയിരുന്നു.
തുടര്‍ന്ന് രോഗിയെ അടിയന്തരമായി ബ്രോങ്കോസ്‌കോപ്പിക്ക് വിധേയയാക്കുകയും വസ്തു പുറത്തെടുക്കുകയും ചെയ്തു. അപ്പോഴാണ് കുടുങ്ങിക്കിടക്കുന്നത് എല്ലിൻ കഷ്ണം ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടിയ കഫവും മറ്റും നീക്കം ചെയ്യുകയും ചെയ്തു. മുതിർന്നവരിലും കുട്ടികളിലും എല്ലാം ഇത്തരം അവസ്ഥ സംഭവിക്കാനുള്ള സാധ്യതയുണ്ട്,അതിനാൽ ലക്ഷണങ്ങൾ കാണുകയോ സംശയം തോന്നുകയോ ചെയ്താൽ ഉടൻ വിദഗ്ദ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രിയിൽ ചെന്ന് വിദഗ്ദ്ധ പരിശോധന നടത്തുന്നതാണ് ഉചിതം എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
രാജ്യത്ത് 11,000 കടന്ന് കൊവിഡ്: 24 മണിക്കൂറിനിടെ 11,109 പേക്ക് രോഗബാധ
14 April 2023 , 11:33 AM
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
13 April 2023 , 11:33 AM
പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്
09 April 2023 , 8:10 PM
ഗുണനിലവാരമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ചില്‍ നിരോധിച്ച മരുന്നുകള്‍
02 April 2023 , 4:27 PM
മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
02 April 2023 , 9:18 AM
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM