Tourism

സഞ്ചാരികളെ വരവേറ്റ് പെരുന്തേനരുവി വെള്ളച്ചാട്ടം

09 October 2022 , 1:01 PM

 

 

 പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇന്ന് ഇവിടെ പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് . പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.

പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവിയും ഒഴുകുന്നു.മലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തി രൌദ്രഭാവം പൂണ്ട് താഴേയ്ക്ക് പതിക്കുന്ന് പെരുന്തേനരുവിയുടെ യാത്ര കാണേണ്ട് കാഴ്ച തന്നെയാണെന്ന് ഇവിടെയെത്തിയിട്ടുള്ള സഞ്ചാരികള്‍ സാക്‌ഷ്യപ്പെടുത്തുന്നു.

പെരുന്തേനരുവി കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ ഇടം നേടിയിട്ടില്ലെങ്കിലും പ്രാദേശിക ടൂറിസ്റ്റുകളുടെ ഇഷ്ട ലക്ഷ്യമായി വളര്‍ന്നു കഴിഞ്ഞു. നൂറടി ഉയരത്തില്‍ നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാര്‍ക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.എരുമേലി, മുക്കൂട്ടുതറ , ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട , റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂൽ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. വളരെ മനോഹരമായ പാറക്കെട്ടുകൾ ഇവിടെയുണ്ട്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു പഴമക്കാർ പറയുന്ന ചില അടയാളങ്ങൾ ഈ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ട്.

കേരളത്തിലേ പുതിയ ടൂറിസം ആകര്‍ഷണം ആകാന്‍ ഒരുങ്ങുന്ന പത്തനംതിട്ട ജില്ലയിലെ ഏറെ വികസന സാധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. ആതിരപ്പളിയും കുറ്റാലവും പാലരുവിയും പോലെ തന്നെ വിനോദ സഞ്ചാരികളുടെ മനം കവരുന്ന പ്രകൃതി സൗന്ദര്യമാണ് പെരുന്തേനരുവിക്കുമുള്ളത്.