PRAVAASA LOKAM

അമുസ്ലീങ്ങളുടെ വിവാഹ-വിവാഹമോചന നിയമങ്ങൾക്ക് വ്യക്തിഗത പദവി ; സുപ്രധാന നീക്കവുമായി യു.എ.ഇ

10 December 2022 , 10:44 AM

 

2021 അബുദാബി എമിറേറ്റ്‌സിൽ നിലവിൽ വന്ന  നിയമമാണ് ഫെബ്രുവരി മുതൽ യുഎഇയിൽ  നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്

യു.എ.ഇ: രാജ്യത്ത് താമസിക്കുന്ന മുസ്ലീമല്ലാത്ത പ്രവാസികൾക്കായി പുതിയ വ്യക്തി നിയമങ്ങൾ  പ്രഖ്യാപിച്ച് യു.എ.ഇ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം പിന്തുടർച്ചാവകാശം തുടങ്ങിയ  വിഷയങ്ങളിൽ വ്യക്തിഗത പദവി നല്കുന്ന നിയമങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോടതിയിൽ  വിവാഹ ഉടമ്പടികൾ ഔദ്യോഗികമാക്കുന്നതും വിവാഹമോചനത്തിൽ തീർപ്പ് കല്പ്പിക്കുന്നതുമടക്കമാണ്   പുതിയ വ്യക്തിനിയമങ്ങൾ അനുവദിച്ചിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉടമ്പടികൾ തുടങ്ങിയവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ് കോടതി വിധി പറയുക.  2021 അബുദാബി എമിറേറ്റ്‌സിൽ നിലവിൽ വന്ന  നിയമമാണ് ഫെബ്രുവരി മുതൽ യുഎഇയിൽ  നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.