health

പ്രഷറും ഷുഗറും അകന്നു നിൽക്കും; പാഷൻ ഫ്രൂട്ട് കഴിച്ചാൽ !

29 September 2022 , 10:41 PM

 

ക്തസമ്മർദ്ദത്തെ അകറ്റി നിർത്താൻ പാഷൻ ഫ്രൂട്ട് അത്യുത്തമം. പാഷന്‍ഫ്രൂട്ട് ആരോഗ്യഗുണങ്ങള്‍ ധാരാളം നിറഞ്ഞ ഒരു പഴമാണ്. പുളിയും മധുരവും എല്ലാം കൂടി നിറഞ്ഞ ഒരു ഈ പഴത്തിന് ഗുണങ്ങളേറെ. പര്‍പ്പിള്‍ നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള പാഷന്‍ ഫ്രൂട്ടുകള്‍ ഉണ്ട്. വിത്തുകളോട് കൂടിയതാണ് ഇത് രണ്ടും.

നല്ലൊരു ഔഷധമാണ് പാഷന്‍ ഫ്രൂട്ട് . പാഷന്‍ഫ്രൂട്ട് ചമ്മന്തി പല തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ തന്നെ ചമ്മന്തിയാക്കി കഴിച്ചാല്‍ അത് ഒരു ഉരുള ചോറ് കൂടുതല്‍ കഴിക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രമേഹത്തേയും പ്രഷറിനേയും നിലക്ക് നിര്‍ത്തുകയും ചെയ്യുന്നു. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പാഷന്‍ഫ്രൂട്ട് തോടോട് കൂടി മുറിച്ചത്, കറിവേപ്പില, കാന്താരി, ഉപ്പ് എന്നിവയാണ് ആകെ ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ അരകല്ലിൽ ഇട്ട് തന്നെ അരച്ചെടുക്കാം. ഇത് ഭക്ഷണത്തോടൊപ്പം ധൈര്യമായി കഴിക്കാം. കുറച്ച്‌ ദിവസം കഴിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാം. പ്രഷറും ഷുഗറും എല്ലാം കുറഞ്ഞിട്ടുണ്ടാവും.