PRAVAASA LOKAM

സല്‍വ തുറമുഖത്ത് വാഹനം പാര്‍ക്ക് ചെയ്യാനുള്ള അനുമതി പരമാവധി 96 മണിക്കൂര്‍ മാത്രം.

Shibu padmanabhan

29 November 2022 , 9:55 PM

 

പാർക്കിംഗ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കാർ അവിടെനിന്നും മാറ്റുന്നതിനു പുറമേ പിഴ ചുമത്തുമെന്നും ടിജിഎ വിശദീകരിച്ചു.

റിയാദ് - ഖത്തറിലെ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സൽവ തുറമുഖത്ത് വാഹനം പാർക്ക് ചെയ്യാൻ പരമാവധി സമയം 96 മണിക്കൂർ മാത്രമാണെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ)അറിയിച്ചു. എല്ലാവരോടും പാർക്കിംഗ് നിർദ്ദേശങ്ങൾ പാലിക്കാനും അവരുടെ പാർക്കിംഗ് സമയം ആരംഭിച്ച് 96 മണിക്കൂർ വാഹന പാർക്കിംഗ് കാലയളവ് കവിയരുതെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. പാർക്കിംഗ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കാർ അവിടെനിന്നും മാറ്റുന്നതിനു പുറമേ പിഴ ചുമത്തുമെന്നും ടിജിഎ വിശദീകരിച്ചു. പരിമിതമായ പാർക്കിംഗ് സ്ഥലങ്ങളാണ് ഈ നിർദ്ദേശങ്ങൾക്ക് കാരണമെന്ന് ടിജിഎ വിശദീകരിച്ചു. അബു സംര തുറമുഖത്ത് ഖത്തർ ഭാഗത്ത് സൗജന്യ പാർക്കിംഗ് ഏരിയയിൽ നിന്ന് ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് അത് ചൂണ്ടിക്കാട്ടി. ഹയ്യ ആപ്ലിക്കേഷൻ വഴി അവർക്ക് പാർക്കിംഗ് സ്ഥലത്തിനായി രജിസ്റ്റർ ചെയ്യാം.സാൽവ തുറമുഖത്ത് പാർക്കിങ്ങിന് ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരോട് (@HereForYou_SA) വഴി  രജിസ്റ്റര്‍ ചെയ്യാനും കഴിയും.