CAREERS

പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജോലി ഒഴിവുകള്‍

27 October 2022 , 2:37 PM

 




കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെര്‍ഫ്യുഷനിസ്റ്റ്, പി. എഫ്. ടി ടെക്‌നീഷ്യന്‍ തസ്തികകളില്‍ ഒഴിവുണ്ട്. വെള്ളിയാഴ്ച (28 / 10 / 2022 ) രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. ബി. എസ്. സി പെര്‍ഫ്യുഷന്‍ ടെക്‌നോളജി കഴിഞ്ഞിരിക്കണം എന്നതാണ് പെര്‍ഫ്യുഷനിസ്റ്റ് തസ്തികയിലെ യോഗ്യത. ഡിപ്ലോമ ഇന്‍ റസിപ്പിറാറ്ററി ടെക്‌നോളജി അല്ലെങ്കില്‍ റസിപ്പിറാറ്ററി തെറാപ്പി കഴിഞ്ഞ് പി. എഫ്. ടി ട്രെയിനിംഗ് കോഴ്‌സ് കഴിഞ്ഞവര്‍ക്കാണ് പി. എഫ്. ടി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താത്കാലികമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www. mcpariyaram. com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.