Sports

പാമ്പാടി നാടൻ പന്തുകളി മത്സരം; കമ്പംമെട്ടിനെ അട്ടിമറിച്ച് പാറമ്പുഴക്ക് കിരീടം

14 February 2023 , 7:44 AM

 

 

കോട്ടയം:   പാമ്പാടിയിൽ നടന്ന അഖില കേരള നാടൻ പന്തുകളി മത്സരത്തിൽ പാറമ്പുഴക്ക് കിരീടം.

പാമ്പാടി പഞ്ചായത്ത് മൈതാനത്ത് നടന്ന ടൂർണമെൻ്റിൽ അവസാന നിമിഷം വരെ കാണികൾക്ക് ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ  സമ്മാനിച്ചുകൊണ്ടാണ് കമ്പംമെട്ടിനെ ഒരണ്ണത്തിന് പരാജയപ്പെടുത്തി പാറമ്പുഴ ടീം സീസണിലെ ആദ്യകിരീടം ചൂടിയത്.

ആയിരക്കണക്കിന് നാടൻ പന്തുകളി പ്രേമികളാണ് മത്സരം കാണാൻ എത്തിയിരുന്നത്.

വിദേശ മലയാളി നാടൻ പന്തുകളി സഖ്യത്തിൻ്റെയും, ആര്യ നന്ദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിലാണ് പ്രഥമ പാമ്പാടി ലീഗ് നാടൻ പന്തുകളി മത്സരം നടന്നത്.