News

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.25 ഗ്രാം എംഡിഎംഎയുമായി പച്ചിലംബാറ സ്വദേശി പിടിയില്‍

24 November 2022 , 1:35 PM

 

 

കാസർകോട്:   ഉപ്പള സ്‌കൂളിന്റെ സമീപത്ത് 2.25ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കെഎല്‍ 14 എഎ 4357  നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎയുമായാണ് പച്ചിലംമ്പാറ സ്വദേശി മുഹമ്മദ് ലത്തീഫ് (33) എന്നയാളെ കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാര്‍ കെ യും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസറുദ്ദിന്‍ എ കെ ,സബിത്ത്‌ലാല്‍ എക്‌സൈസ് ഡ്രൈവര്‍  വിജയന്‍ പി എസ്  എന്നിവര്‍ ഉണ്ടായിരുന്നു.