05 January 2023 , 11:22 AM
കൊച്ചി മെട്രോയിൽ അവസരം. ജോയിൻറ് ജനറൽ മാനേജർ, അഡീഷ്ണൽ ജനറൽ മാനേജർ, ജനറൽ മാനേജർ എന്നീ തസ്തികകളിലേക്ക് കൊച്ചി മെട്രോ അപേക്ഷ ക്ഷണിച്ചു യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബി ടെക്ക്, ബിഎസ് സി ബിരുദം. കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തി പരിചയവും, കൂടാതെ 15 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള വ്യക്തികളെ ആയിരിയ്ക്കും ജനറൽ മാനേജർ തസ്തികയിലേയ്ക്ക് പരിഗണിക്കുക. 90,000 രൂപ മുതൽ 2,40,000 രൂപ വരെയാണ് ഐഡിഎ. കുറഞ്ഞത് 17 വർഷത്തെ പ്രവൃത്തി പരിചയവും, അതോടൊപ്പം 13 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള വ്യക്തികളെ ആയിരിയ്ക്കും അഡീഷ്ണൽ മാനേജർ തസ്തികയിലേയ്ക്ക് പരിഗണിക്കുക. 1,00,000 രൂപ മുതൽ 2,60,000 രൂപ വരെയാണ് ഐഡിഎ. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള, അതിൽ 10 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾക്കാണ് ജോയിന്റ് മാനേജറാകാൻ അവസരം. 1,20,000 രൂപ മുതൽ 2,80,000 രൂപ വരെയാണ് ഐഡിഎ. അവസാന തിയതി: അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 18 ആണ് .
കൂടുതൽ വിവരങ്ങൾക്കായി https://kochimetro.org/careers സന്ദർശിക്കുക. ഫേസ്ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകൾ
19 February 2023 , 8:29 PM
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത കൂടി തിരുത്താനുള്ള സംവിധ..
06 February 2023 , 2:02 PM
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM
എമിറേറ്റ്സ് എയർലൈൻസിൽ ഇരുനൂറിലേറെ ഒഴിവുകൾ
26 December 2022 , 1:19 PM
കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.
15 December 2022 , 4:59 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 960 ഒഴിവുകൾ
13 December 2022 , 8:45 AM