Entertainment

എക്സൈസ് കേസിന് പിന്നാലെ 'നല്ല സമയം' തീയറ്ററിൽ നിന്ന് പിൻവലിച്ച് ഒമർ ലുലു

03 January 2023 , 5:26 AM

 

 

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു വെന്ന കാരണം ചൂണ്ടിക്കാട്ടി നല്ല സമയം എന്ന സിനിമയ്ക്ക് എക്സൈസ് കേസെടുത്ത് പിന്നാലെ തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം.

ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു.  

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന്  ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്.

ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തത്. അനുകൂലിച്ചും പ്രതികരിച്ചും നിരവധി പ്രതികരണങ്ങളാണ് ഒമർ ലുലുവിന്റെ പോസ്റ്റിന് ഉള്ളത്.