CAREERS

ഒഡേപെക് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ് സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

22 November 2022 , 10:11 AM

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡേപെക് മുഖേനയാണ് നിയമനം. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാല യത്തിലേക്ക് ബി.എസ്സി. നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു. വനിതകൾക്ക് മാത്രമാണ് അവസരം. യോഗ്യത: ബി.എസ്സി. നഴ്സിങ്, പി.ബി. ബി.എസ്സി. നഴ്സിങ്, എം.എസി. നഴ്സിങ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. നിലവിൽ ജോലിയിൽ തുടരുന്നവരായിരിക്കണം. പ്രായം: 35. അഭിമുഖം ഡിസംബർ 20, 21, 22 തീയതികളിൽ ഹൈദരാബാദിലാണ് നടക്കുക. ബയോഡേറ്റയും അനുബന്ധരേഖകളും [email protected] എന്ന ഇ-മെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24.