Entertainment

ശ്രദ്ധേയമായി ചാക്കാല ഓഡിയോ, ട്രെയ്ലർ ലോഞ്ച്

അയ്മനം സാജൻ

22 December 2022 , 10:28 AM

 

 

വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന ത്രില്ലർ റോഡ് മൂവിയായ ചാക്കാലയുടെ ഓഡിയോ ,ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടന്നു. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചാക്കാല എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ചിൻ്റ ഉദ്ഘാടനം സംവിധായകൻ മധുപാൽ നിർവ്വഹിച്ചു. ജിജി തോംസൺ ഐ.എ.എസ്, സംവിധായകൻ ശ്രീവല്ലഭൻ ,എസ്.എൻ.രഘുചന്ദ്രൻ നായർ, റോണി റാഫേൽ ,പി.കെ.ലാലു, ജിഷ ജോൺ, സതികുമാരി എസ്, ബാലൻ പന്തളം എന്നിവർ ആശംസകൾ അർപ്പിച്ചു.

കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ചാക്കാല. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. ഇടം തീയേറ്ററിൻ്റെ ബാനറിൽ സുധീഷ് കോശി നിർമ്മിക്കുന്ന ചിത്രം ,ജയിൻ ക്രിസ്റ്റഫർ, കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു . തിരക്കഥ, സംഭാഷണം - സതീഷ് കുമാർ, എഡിറ്റിംഗ് - രതീഷ് മോഹൻ, കളറിസ്റ്റ് - ഗൗതം പണിക്കർ,ഗാനരചന - ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, സംഗീതം - മധു ലാൽ, റജിമോൻ, ആലാപനം -ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, റെജിമോൻ, ബാക്ക് ഗ്രണ്ട് സ്കോർ -റോഷൻ മാത്യു റോബി,ആർട്ട് - സുധൻശനൻ ആറ്റുകാൽ, മേക്കപ്പ് - ബിനു കുറ്റപ്പുഴ, ടോണി ജോസഫ്,കോസ്റ്റൂമർ - മധു ഏഴംകുളം, കോറിയോഗ്രാഫർ - സംഗീത്,അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റൻ്റ് ഡയറക്ടർ - വിനോദ് വെളിയനാട്, അസോസിയേറ്റ് ക്യാമറ - അജിത്ത് വിൽസ് ഡാനിയേൽ,പ്രൊഡക്ഷൻ കൺട്രോളർ- മഹേഷ് എ.വി.എം, മാനേജർ -രാജ്കുമാർ തമ്പി ,സ്റ്റിൽ -സുരേഷ്പായിപ്പാട്, ഡിസൈൻ - സന മീഡിയ,പി.ആർ.ഒ- അയ്മനം സാജൻ, പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര ,സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ്കുറിയന്നൂർ, ലോനപ്പൻ കുട്ടനാട് ,സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു ,ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട്, പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു.