PRAVAASA LOKAM

പ്രവാസികൾക്കും ഇനി യുപിഐ വഴി പണം അയക്കാം

13 January 2023 , 8:42 AM

 

യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ, യു.എസ്. എ , സിംഗപ്പൂർ; എന്നിങ്ങനെ ലോകത്തെ പത്ത് രാജ്യങ്ങളിൽ നിന്നാണ് ഇതിന് കഴിയുക 

പ്രവാസികൾക്കും ഇനി യുപഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. തുടക്കത്തിൽ ലോകത്തെ പത്ത് രാജ്യങ്ങളിൽ നിന്നാണ് ഇതിന് കഴിയുക യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ, യു.എസ്. എ , സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ താമസിക്കന്ന ഇന്ത്യക്കാർക്ക് വിദേശ നമ്പറുമായി ലിങ്ക് ചെയ്ത എൻആർഇ-എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ വഴി പണമിടപാട് നടത്താം. യുപിഐ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിൽ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിൻ്റെ സുപ്രധാന നീക്കം. ഏപ്രിൽ 30നകം ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്താൻ നാഷ്ണൽ പേയ്‌മെൻറ് കോർപറേഷൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട്, ആർബിഐ ചട്ടം എന്നിവയ്ക്കനുസൃതമായാണോ ഇടപാടുകൾ നടത്തുന്നതെന്ന് ബാങ്കുകൾ പരിശോധിച്ച് ഉറപ്പ് വരുത്തും. എന്നാൽ ഒരുദിവസം എത്ര രൂപ വരെ അയക്കാമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഏതായാലും പ്രവാസികളെ സംബന്ധിച്ച് ഈ നടപടി വലുതല്ലാത്ത സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിലാക്കുവാൻ സഹായകമാകും.