Entertainment

നിവിന്‍ പോളിയുടെ 'പടവെട്ട്' 25ന്് ഒടിടി റിലീസ്

21 November 2022 , 8:47 PM

 

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായ പുതിയ ചിത്രം 'പടവെട്ടിന്റെ' ഒടിടി റിലീസ് നവംബര്‍ 25ന് നടക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയണ് ചിത്രം റിലീസ് ചെയ്യുന്നത്. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാരിഗമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.  തിയേറ്ററില്‍ ഇറങ്ങിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് നിരവധി നല്ല പ്രതികരണങ്ങള്‍ നേടിയിരുന്നു. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കന്‍ കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത്. രവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയും കുയ്യാലി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഷമ്മി തിലകനും മികച്ച പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, അദിതി ബാലന്‍,രമ്യ സുരേഷ്, സുധിഷ്, ദാസന്‍ കോങ്ങാട്, മനോജ് ഉമ്മന്‍, കൈനകരി തങ്കരാജ്, സണ്ണി വെയ്ന്‍ തുടങ്ങിയ അഭിനേതാക്കളും പടവെട്ടില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.  മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.