Business

നിഫ്റ്റി 18600 പിന്നിട്ട് പുതിയ ചരിത്രം കുറിച്ചു

28 November 2022 , 12:35 PM

 

മുംബൈ: ഇന്ത്യൻ ഓഹരി സൂചികയായ നിഫ്റ്റി 18600 പിന്നിട്ട് പുതിയ ചരിത്രം കുറിച്ചു. ഇന്ന് 18430.55 ന് ഓപ്പൺ ചെയ്ത നിഫ്റ്റി ഉച്ചയോടെയാണ് 18604.35 എന്ന നിലയിൽ എത്തിയത്. പ്രധാന ഓഹരികളെല്ലാം മികച്ച കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്.  നിഫ്റ്റിയിൽ ഇനിയും മുന്നേറ്റത്തിനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.  നിഫ്റ്റി 2021 ഒക്ടോബറിൽ വൻ റാലി നടത്തി കുറിച്ച പുതിയ ഉയരം ഈ ക്വാർട്ടറിൽ കീഴടക്കി.  സെപ്റ്റംബർ മാസത്തെ ക്ലോസിങ്ങിൽ നിന്നും 1500 ഓളം പോയിന്റ് ഉയരങ്ങളിലാണ് ഒക്ടോബർ. നവംബർ മാസ കാലയളവിൽ എത്തിയിരിക്കുന്നത്.  നിഫ്റ്റിയുടെ റോളോവർ ഡാറ്റാ നോക്കിയാൽ  നവംബർ മാസം നിഫ്റ്റി ഫ്യൂച്ചർ 2,32,800 കോൺട്രാക്റ്റുകളിൽ നിന്ന് 6 മാടങ്ങോളം വർദ്ധിച്ചിട്ടുണ്ട്.  സ്റ്റോക്ക് ഫ്യൂച്ചറും 3% ത്തോളം വർധനവ് കാണിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂഷൻസ് കഴിഞ്ഞ രണ്ട് മാസവും ലോങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും നിഫ്റ്റി 18900/950/980 നിലവാരത്തിലേക്ക് നീങ്ങാനും സൈക്കോളജിക്കൽ ലെവലായ 19000 ത്തിലേക്ക് കുതിച്ചെത്താനുമുള്ള ഊർജ്ജം നൽകുമെന്നും വാദങ്ങളുണ്ട്.   ഇപ്പോഴത്തെ നിലയിൽ നിന്ന് ആദ്യമായി 18300 ഉം 18120 വിട്ട് താഴെ വന്നാൽ മാത്രമാണ് ഒരു ട്രെൻഡ് റിവേഴ്സൽ ഉണ്ടാകൂവെന്നും നിരീക്ഷകർ പറയുന്നു.