17 March 2023 , 2:04 PM
അമ്പലപ്പുഴ: പാൽപ്പായസത്തിൻ്റെ മാധുര്യവുമായി ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാടകശാല സദ്യ നടന്നു..ഒൻപതാം ഉത്സവദിവസമായ ഇന്നലെ നടന്ന നാടകശാല സദ്യയിൽ പങ്കെടുക്കാനും കണ്ട് സായൂജ്യമടയാനും നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കൊടും ചൂടിനെ അവഗണിച്ചും ഉണ്ണിക്കണ്ണൻ്റെ തിരുസന്നിധിയിലെത്തിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആചാര പെരുമകളോടെ സദ്യ വിളമ്പ് ആരംഭിച്ചത്.നാടകശാലയിൽ 501 തൂശനിലകളിലായി 41 വിഭവങ്ങളാണ് വിളമ്പിയത്. നാടകശാല സദ്യയിൽ പങ്കെടുത്ത് പുണ്യം നേടാനായി പുലർച്ചെ നാലു മുതൽ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ: ആർ.അനന്തഗോപൻ ആദ്യ ഇലയിൽ ചോറ് വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. സദ്യ ഉണ്ട് കഴിഞ്ഞ ഭക്തർ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവട് വെച്ച് ഊണുകഴിച്ച ഇല വലിച്ചെറിഞ്ഞു. തുടർന്ന് പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തൻ കുളം ഭാഗത്തേക്ക് നടന്നു. വഞ്ചിപ്പാട്ട് പാടി താളത്തോടൊപ്പം ചുവട് വെച്ച് തിരികെയെത്തുന്ന ഭക്തരെ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണും അമ്പലപ്പുഴ പോലീസ് സംഘവും പഴക്കുലയും പണക്കിഴിയും നല്കി സ്വീകരിച്ചു. കിഴക്കേ നടയിലുളള ക്ഷേത്രക്കുളത്തിൽ കുളിച്ച് കയറി നടയിലെത്തി തൊഴുത് ഭക്തർ മടങ്ങുന്നതോടെ നാടകശാല സദ്യ ചടങ്ങുകൾ ഐതിഹ്യം പൂർത്തിയായി.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി
25 March 2023 , 10:21 AM
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ചരിത്രപ്രസിദ്ധമായ കാവുതീണ്ടല് ഇന്ന്
24 March 2023 , 5:26 AM
റംസാൻ; ശരീരവും മനസ്സും നവീകരിക്കാനുള്ള അവസരം
23 March 2023 , 12:38 PM
ചന്ദ്രപ്പിറവി കണ്ടു; കേരളത്തില്‍ റമദാൻ വ്രതാരംഭമായി
22 March 2023 , 10:09 PM
മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് തുറക്കും
12 March 2023 , 3:58 PM
ഹജ്ജ് തീർത്ഥാടനം: അപേക്ഷക്കുള്ള തീയതി നീട്ടി
11 March 2023 , 12:08 PM