Entertainment

നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി

21 August 2022 , 5:50 PM

 

ചെന്നെ: തെന്നിന്ത്യന്‍ നടി നമിത  ഇരട്ടആണ്‍ക്കുട്ടികളുടെ അമ്മയായി. സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷവാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. ഏവരുടെയും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്ന് വിഡിയോ സന്ദേശത്തിലൂടെ നമിത പറഞ്ഞു. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017ലായിരുന്നു നമിതയുടെയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം. വിവാഹശേഷം ചുരുക്കം സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. നമിത തന്നെയാണ് നിര്‍മാണവും.