News

അർജൻറീയുടെ വിജയത്തിൽ മുത്തപ്പൻ വെള്ളാട്ട നേർച്ചയും അന്നദാനവും ഒരുക്കി ആരാധകർ

24 December 2022 , 11:38 AM

 

അർജന്റീനയുടെ കടുത്ത ആരാധകനായ ആണ്ടാംകൊവ്വൽ സ്വദേശി ഷിബുവാണ് നേർച്ച ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.

തൻ പാതി ദൈവം പാതി എന്നാണല്ലോ വടക്കൻ മലബാറുകാർക്കും അങ്ങനെ തന്നെ കുഞ്ഞുകാര്യങ്ങൾക്കു മുതൽ വലിയ കാര്യങ്ങൾക്കുവരെ നേർച്ച നേരുന്നതും പ്രാർത്ഥിയ്ക്കുന്നതും മുത്തപ്പനോടാണ്. എന്നാൽ സാക്ഷാൽ ലയണൽ മെസ്സിയും അർജന്റീനയുടെ ടീമംഗങ്ങളും അവർക്കു വേണ്ടി മുത്തപ്പൻ നടത്തിയ ഇടപെടലിനെക്കുറിച്ച് അറിയാനിടയില്ല. ലോക കിരീടം ബ്യൂണസ് ഐറിസിലേക്ക് എത്തിയതിന് പിന്നിൽ മുത്തപ്പൻ്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് പയ്യന്നൂർ കുഞ്ഞിമംഗലത്തെ ഭക്തരായ ആരാധകർക്കിഷ്ടം. ആണ്ടാംകൊവ്വൽ സ്വദേശിയും പ്രവാസിയും കടുത്ത അർജന്റീന ആരാധകനുമായ ഷിബുവിൻ്റെ നേതൃത്വത്തിലാണ് മുത്തപ്പൻ വെള്ളാട്ട നേർച്ചയും അന്നദാനവും നടന്നത്. ലോകകപ്പ് ഫുട്‌ബോൾ ആരവം ഒഴിഞ്ഞെങ്കിലും കണ്ണൂർ കുഞ്ഞിമംഗലത്തെ അർജന്റീന ആരാധകർ തങ്ങളുടെ വിജയാഘോഷം തുടരുകയാണ്.