Entertainment

സിനിമാ താരം ധനുഷും ഐശ്വര്യയും ഒന്നിച്ചു; മക്കള്‍ക്കുവേണ്ടി..............

24 August 2022 , 8:08 PM

 

ചെന്നൈ: മക്കള്‍ക്ക് വേണ്ടി ഒരുമിച്ചെത്തി സിനിമാതാരം ധനുഷും ഐശ്വര്യയും. കൂടെ വിജയ് യേശുദാസും ദര്‍ശനയും. തമിഴ് താരം ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും വേര്‍പിരിയല്‍ അറിയിച്ചത്. ഇപ്പോഴിതാ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.

മക്കള്‍ യാത്രയുടെയും ലിംഗയുടെയും സ്‌കൂളിലെ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരിക്കുന്നത്. ഇവരുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ധനുഷിനും ഐശ്വര്യക്കും ഒപ്പം വിജയ് യേശുദാസും ഭാര്യ ദര്‍ശനയുമുണ്ട്. മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്പോര്‍ട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒത്തിച്ചെത്തിയിരിക്കുന്നത്. വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയില്‍ എത്തുന്ന പരിപാടി കൂടിയായിരുന്നു ഇത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിച്ചത്. ഐശ്വര്യ മകന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുഞ്ഞ് ഇന്ന് സ്‌കൂളിലെ സ്പോര്‍ട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവെന്നും, അവര്‍ വേഗം വളരുന്നുവെന്നും ഐശ്വര്യ കുറിച്ചു. 2004 നവംബര്‍ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. യാത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.