CAREERS

കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.

15 December 2022 , 4:59 AM

 

 

അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളികളിൽ പി.ജി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വറ്റ് ടീച്ചർ, പ്രൈമറി വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകൾ. അദ്ധ്യാപകർ ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിവുള്ളവരായിരിക്കണം.

അവസാന തീയ്യതി ഡിസംബർ 26

 

കേന്ദ്രീയ വിദ്യാലയ സംഘതാൻ (കെ.വി.എസ്) വിവിധ അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലും കെ.വി.എസ് മേഖല ഓഫിസുകളിലുമായി 13,404 ഒഴിവുകളുണ്ട്. അസി. കമീഷണർ-52, പ്രിൻസിപ്പൽ-239, വൈസ് പ്രിൻസിപ്പൽ-203, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ-ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167, മാത്സ്-184, ബയോളജി-151, ഹിസ്റ്ററി-63, ജ്യോഗ്രഫി-70, ഇക്കണോമിക്സ്-97, കോമേഴ്സ്-66, കമ്പ്യൂട്ടർ സയൻസ്-142, ബയോടെക്നോളജി-4 (ആകെ-1409), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ-ഹിന്ദി 377, ഇംഗ്ലീഷ്-401. സംസ്കൃതം -245, സോഷ്യൽ സ്റ്റഡീസ്-398, മാത്തമാറ്റിക്സ്-426, സയൻസ്-304,   പി ആൻഡ് എച്ച്.-435, ആർട്ട് എജുക്കേഷൻ-251, ഡബ്ല്യു.-339 (ആകെ 3176); ലൈബ്രേറിയൻ-355, പ്രൈമറി ടീച്ചർ (മ്യൂസിക് ഉൾപ്പെടെ)-6717, ഫിനാൻസ് ഓഫിസർ-6, അസി:എൻജിനീയർ (സിവിൽ)-2, അസി:സെക്ഷൻ ഓഫിസർ-156, ഹിന്ദി ട്രാൻസ് ലേറ്റർ-11, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 322, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-702, സ്റ്റെനോഗ്രാഫർ ഗ്രേഡ്-2 -54, കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകാം.

കൂടുതൽ വിവരങ്ങൾക്കായി www.kvsangathan.nic.in സന്ദർശിക്കുക.. അപേക്ഷ ഓൺലൈനായി ഡിസംബർ അഞ്ചു മുതൽ 26 വരെ സമർപ്പിക്കാം. ദേശീയതലത്തിൽ നടക്കുന്ന ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. ന്യൂഡൽഹി ആസ്ഥാനമായ കെ.വി.എസിന് എറണാകുളം അടക്കം കെ.വി.എസിന് 25 മേഖല ഓഫിസുകളുമുണ്ട്. കൂടാതെ കേരളത്തിലടക്കം ആകെ 1252 കേന്ദ്രീയ വിദ്യാലയങ്ങളുമാണുള്ളത്.