News

ഒരു കോടി രൂപയുടെ ലഹരി വേട്ട: ലോറികളിൽ ഒന്ന് സിപിഎം നേതാവിന്റേത്

09 January 2023 , 9:02 AM

 

കൊല്ലം: കരുനാഗപ്പളളിയില്‍ ഒരുകോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിവസ്തുക്കൾ കൊണ്ടുവന്ന ലോറികളിൽ ഒന്ന് ആലപ്പുഴ നഗരസഭ അംഗത്തിന്റേത്.  സിപിഎം നേതാവും ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ ഷാനവാസിന്റെ ലോറിയാണിതെന്നാണ് കണ്ടെത്തൽ. ലോറി കട്ടപ്പന സ്വദേശി ജയന് വാടകയ്ക്ക് നല്‍കിയതാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. എന്നാൽ രണ്ടു ദിവസം മുന്‍പാണ് ജയനുമായി വാടകക്കരാര്‍ തയാറാക്കിയത്. ഷാനവാസിന്റെ ലോറിയെ കൂടാതെ ആലപ്പുഴ സ്വദേശിയുടെ മറ്റൊരു ലോറിയും ലഹരികടത്തിന് പിടിയിലായിരുന്നു. രണ്ടു ലോറികളിലായി ഒരുലക്ഷത്തി ഇരുപത്തിയേഴായിരം പായ്ക്കറ്റ് പാന്‍മസാലയാണ് കരുനാഗപ്പളളിയില്‍ എത്തിച്ചത്. കേസില്‍ നാലു ലോറി ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും കോടികളുടെ ഇടപാടിന് പിന്നില്‍ വന്‍ലഹരിസംഘമെന്നാണ് വിവരം. പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.