News

സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും നേരെ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം

26 November 2022 , 8:26 PM

 

മാവേലിക്കര:സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും നേരെ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് നാലംഗ സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്.  മാന്നാർ കുരട്ടിക്കാട് കവലയിൽ  ഇന്ന് വൈകിട്ടായിരുന്നു സംഭവം.  യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  മൂന്ന് പേരെ പൊലീസ് പിടികൂടി. മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ,സുമേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നറിയുന്നു.