31 May 2023 , 4:00 PM
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്നടക്കം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക.
ഇന്നും നാളെയും ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.
തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും നിലവിൽ കാലവർഷം എത്തിക്കഴിഞ്ഞു. കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇതിൽ കാലാവസ്ഥ കേന്ദ്രം മാറ്റമൊന്നും വരുത്തിയിട്ടില്ല.
കാലവർഷം വരുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകും. തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക.
23 September 2023 , 4:59 PM
22 September 2023 , 4:55 PM
22 September 2023 , 12:04 PM
21 September 2023 , 9:43 PM
Comments
RELATED STORIES
വികസിത ഇന്ത്യയുടെ പ്രതീകം; രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന..
24 September 2023 , 2:14 PM
അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സി പി എം വിലയിരുത്തല..
24 September 2023 , 2:02 PM
സംവിധായകന് കെ.ജി ജോര്‍ജ് അന്തരിച്ചു
24 September 2023 , 10:47 AM
ചേര്‍ത്തല കോടതിവളപ്പില്‍ 'നാത്തൂര്മാരുടെ പൊരിഞ്ഞ അടി', വീഡിയോ വൈറല്‍, സംഭവ..
23 September 2023 , 8:48 PM
പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍: ആലപ്പുഴ വഴി സര്‍വീസ്
23 September 2023 , 5:02 PM
ആവശ്യക്കാരില്ല: ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്സ് ചേഞ്ചുകള്‍ അടച്ചുപൂട്ടുന്..
23 September 2023 , 4:53 PM