health

മസാജ് നല്ലതാണ്: പരിശീലനം ലഭിച്ചവർ മാത്രം ചെയ്താൽ, അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം

17 October 2022 , 8:48 PM

 

തിരുവനന്തപുരം: മുടി വെട്ടിയതിന് ശേഷം റിലാക്സേക്ഷന് വേണ്ടി നെക് മസാജ് ചെയ്ത് തരുന്ന ഒരു പ്രവൃത്തി നമ്മുടെ ബാർബർ ഷോപ്പുകളിലുണ്ട്. എന്നാൽ ഇത് പ്രവൃത്തി പരിചയമുള്ളവരും പഠനം കഴിഞ്ഞ വരുമാണ് മസാജ് ചെയേണ്ടത്. മറിച്ച് ആയാൽ ചിലപ്പോൾ അത് ദോഷകരമായി ബാധിച്ചേക്കാം. 

അതിന് ഒരു ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്ന അജയ് കുമാര്‍ (54) ന്റെ കഥ .മുടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുന്നതിനിടെതല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുന്നതിനിടെ അജയ്‌യുടെ ദശമനാഡിക്കു ക്ഷതം സംഭവിക്കുകയായിരുന്നു. ഇതു ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌ത അജയ് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. മുടി വെട്ടാനെത്തിയ ആള്‍‌ക്ക് നെക് മസാജ് റിലാക്സേഷന്‍ നല്‍കുമെങ്കിലും ചില അവസരങ്ങളില്‍ അതു കൈവിട്ടുപോകുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

അത് കൊണ്ട് നിങ്ങൾ തീരുമാനിക്കുക നെക് മസാജ് മുടി വെട്ടിയതിന് ശേഷം വേണമോ വേണ്ടയോ എന്ന്.