News

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

18 March 2023 , 1:36 PM

 

 

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.

92 വയസായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 

ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസതടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം.

1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ.

മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.