News

മലപ്പുറം പുറത്തൂർ തോണി മറിഞ്ഞ് അപകടം മരണം നാലായി

20 November 2022 , 8:36 AM

 

ഇന്ന് കണ്ടെത്തിയത് ഇട്ടിക്കപ്പറമ്പിൽ അബ്ദുൽസലാം കുഴിയിനിപറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങൾ

ഇന്നലെ മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പെട്ടത് കക്ക വാരാൻ പോയ തൊഴിലാളികൾ, കക്ക വാരുന്നതിനിടെ ആറുപേരടങ്ങിയ തോണി മറിയുകയായിരുന്നു. ഇട്ടിക്കപ്പറമ്പിൽ അബ്ദുൽസലാം കുഴിയിനിപറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും.