News

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ച നിലയില്‍

24 November 2022 , 4:18 PM

 

തിരുവനന്തപുരം: നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. 59 വയസായിരുന്നു. ഇദ്ദേഹത്തെ വഞ്ചിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാരത് ഭവൻ മുൻ മെംബർ സെക്രട്ടറിയായിരുന്നു. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. 

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായിരുന്നു. കാസർകോട്‌ 'ഈയാഴ്‌ച' വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്.

മണ്ണ്, വിലാപ വൃക്ഷത്തിലെ കാറ്റ്, ന്യൂസ് റീഡറും പൂച്ചയും,ഏകാന്ത രാത്രികൾ, കുടണികൾ കിലുങ്ങിയ രാവിൽ എന്നിവയാണ് പ്രമുഖ കൃതികൾ.