Tourism

അർത്തുങ്കലിൽ കുട്ടവഞ്ചി സർവീസ് ഇന്നാരംഭിക്കും

01 November 2022 , 6:20 AM

 

 

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ അർത്തുങ്കൽ ബീച്ച് പാർക്കിൽ കുട്ടികൾക്കായി  കുട്ടവഞ്ചി സർവീസ് കേരളപ്പിറവി ദിനത്തിൽ രാവിലെ  ആരംഭിക്കും.ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എ. എം. ആരിഫ് എം.പി., ജില്ലാ കളക്ടർ വി. ആർ. കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും

സാങ്കേതിക പ്രശ്നങ്ങളാൽ ഏഴു വർഷമായി അടഞ്ഞുകിടന്ന അർത്തുങ്കൽ ബീച്ച് പാർക്ക് നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. പാർക്കിന്റെ പെയിൻറിങ് ജോലികളും മറ്റ് അറ്റകുറ്റ പണികളും  പൂർത്തീകരിച്ചു. കുട്ടികൾക്കായി പുതിയ കളിയുപകരണങ്ങൾ, പെഡൽ ബോട്ട്, കയാക്കിങ് ബോട്ട് തുടങ്ങിയവയും  തയ്യാറാക്കിയിട്ടുണ്ട്. 

ഡിസംബർ മാസത്തോടെ കൂടുതൽ  കളിയുപകരണങ്ങൾ എത്തിച്ചു പാർക്ക്‌ കൂടുതൽ മോടി പിടിപ്പിക്കും.