health

ഔഷധ ഗുണങ്ങളുടെ കുടംപുളി രാജൻ

14 December 2022 , 10:08 AM

 

കുടംപുളി ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒരു ഫലമാണ്. ,മരപ്പുളി , പിണംപുളി , വടക്കൻപുളി , എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി  ക്ലൗസിയേസിയെ  എന്ന സസ്യകുടുംബത്തിൽപ്പെടുന്നു . 

 

ശാസ്ത്രനാമം ഗൗർസിനിയാ  

കംബോജിയ എന്നാണ്. 

 

കുടംപുളി മരം പൂക്കുന്നതു ഡിസംബർ മാർച്ച് മാസങ്ങളിലാണ് ജൂൺ ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും.  

 

കുടംപുളിയുടെ തോടുതന്നെയാണ് 

പ്രധാന ഉപയോഗ ഭാഗം കൂടാതെ തളിരില വിത്ത് വേരിൽ മേൽ തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. 

 

കുടംപുളി ഔഷധമായും ആഹാരമായും ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ ധാതു ലവണങ്ങൾ മാംസ്യം   കൊഴുപ്പു അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.   

 

കുടംപുളി വാതത്തേയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചൂട്ടുനീറ്റൽ ദാഹം എന്നിവയെ ശമിപ്പിക്കും. കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.  

 

ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു.   

 

ഗുണങ്ങൾ.,,,,

 

മോണക്ക് ബലം ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക  

 

ചുണ്ട് കൈകാലുകൾ എന്നിവ വിണ്ടു കീറുന്നത് തടയുന്നതിന് കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക.  

 

മോണകളിൽ നിന്നും രക്തം വരുന്ന സ്കർവി രോഗത്തിനും ഈ തൈലം ഫലപ്രദമാണ്.   

 

കരിമീൻ കുടംപുളിചേർത്ത് കറിവച്ചു കഴിക്കുന്നത് വായു കോപം ശമിപ്പിക്കും 

ദഹനസംബന്ധമായ  ദോഷങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും  

 

കുടംപുളി കഷായം വച്ച് ഇന്തുപ്പ് ചേർത്തു കുടിച്ചാൽ വയറുവീർപ്പു മാറും. 

വീക്കം കുത്തിനോവ് വേദന എന്നിവയ്ക്ക് കുടംപുളി ഇല അരച്ച് ലേപനമായും മറ്റു ഇലകൾക്കൊപ്പം കിഴിയായും ഉപയോഗിക്കാം.   

 

ത്വക്ക് രോഗങ്ങളിൽ കുടംപുളി വേരിൻ മേൽത്തൊലി ആർച്ച് പുരട്ടാം.

പ്രമേഹ രോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും.   

 

കുടംപുളി കഷായം വച്ച് അൽപ്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയും.  

 

കുടം പുളി മരം പൂക്കുന്നത് ഡിസംബർ – മാർച്ച് മാസങ്ങളിലാണ്. 

ജൂൺ – ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും . 

 

കുടംപുളിയുടെ തോടുതന്നെയാണു ഏറെ ഉപയോഗപ്രദം. കുടംപുളി നല്ല ഒൗഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.  

 

കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു . ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയാണ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങൾ.  

കൂടാതെ കാൽസ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്.  

 

കുടംപുളിയുടെ ഔഷധഗുണം വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റൽ ശമിപ്പിക്കുന്ന്. പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും. 

 

കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറക്കും.

 

കുടംപുളിയുടെ ഗുണങ്ങൾ ,,,,,

     

ദഹന ശക്തി വർദ്ധിക്കുന്നു

 

പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

 

ത്വക്ക് രോഗങ്ങൾക്ക് കുടംപുളി വേരിൻെറ 

മേൽത്തൊലി അരച്ചു പുരട്ടാം

 

ചുണ്ട്, കൈകാലുകൾ എന്നിവ വരളുന്നതിന് കുടംപുളി വിത്തിൽ നിന്നും എടുക്കുന്ന തൈലം പുരട്ടുക

 

മോണയ്ക്ക് ബലം ലഭിക്കാൻ കുടംപുളി തിളപ്പിച്ച വെള്ളം വായിൽ കവിൾ കൊള്ളുക

 

ഹൃദയത്തിന് ബലം നൽകും, രക്ത ദോഷങ്ങളെ അകറ്റും 

 

വാതം,കഫം, അമിതമായ ചൂട്, ദാഹം, എന്നിവ ഇതിൻെറ ഉപയോഗം അകറ്റുന്നു

 

തലച്ചോറിലെ സെറോറ്റോനിണിൻെറ അളവ് ഉയർത്താൻ സഹായിക്കുന്നതിലൂടെ ഉന്മേഷം ഉണ്ടാവാനും ഇതിൻെറ ഉപയോഗം ഗുണം ചെയ്യും

 

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും .