News

കെ.എസ്‌.ആർ.ടി.സി. ബസ്സിന് നേരെ കാട്ടാന ആക്രമണം

24 November 2022 , 9:16 AM

 

തൃശൂർ :  മലക്കപ്പാറയിൽ കെ.എസ്‌.ആർ.ടി.സി. ബസിനു നേരെ കാട്ടാന ആക്രമണം. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ബുധനാഴ്ച വൈകിട്ട് 5.10 ന് പോയ കെ.എസ്‌.ആർ.ടി.സി. സ്റ്റേ ബസാണ് മദപ്പാടിലുള്ള ഒറ്റയാൾ ആക്രമിച്ചത്. രാത്രി എട്ടു മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽ വെച്ചാണ് സംഭവം. ഏറെനേരം ബസ് കടത്തി വിടാതെ റോഡിലൂടെ നടന്ന ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. തിരികെ ഓടി വന്ന ആന, ബസിന്റെ മുൻ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു. എന്നാൽ, ആർക്കും പരിക്കുണ്ടായില്ല. തുടർന്ന് കിലോമീറ്റർ ഓളം ആന ബസ്സിനെ പിന്തുടർന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയിൽ എത്തേണ്ട ബസ്, രാത്രി 11 മണിയോടെയാണ് എത്തിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതർ ആണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.