14 April 2023 , 11:33 AM
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന.
പ്രതിദിന രോഗികളുടെ എണ്ണം 11,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ദില്ലിയിലും, മഹാരാഷ്ട്രയിലും, കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി.
ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി.
രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിൻറെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയത്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
നിപയില്‍ ആശ്വാസം; ഏഴ് സാംപിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്
22 September 2023 , 12:04 PM
നിപ ആശങ്ക ഒഴിയുന്നു,. ഇന്ന് പുറത്ത് വന്ന 61 ഫലങ്ങളും നെഗറ്റീവ്
18 September 2023 , 11:49 AM
തിരുവനന്തപുരത്തും നിപ സംശയം
13 September 2023 , 9:14 AM
നിപ ഭീഷണി; കോഴിക്കോട് ചികിത്സയിലുള്ളത് 4 പേർ
12 September 2023 , 10:39 AM
അധരങ്ങള്‍ ചുവന്ന് തുടുക്കും: ഇങ്ങനെ ചെയ്താല്‍
10 September 2023 , 1:42 PM
കേരളത്തില്‍ 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി: കോളജും സീറ്റുകളുടെ വി..
07 September 2023 , 4:12 PM