Spiritual

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ചരിത്രപ്രസിദ്ധമായ കാവുതീണ്ടല്‍ ഇന്ന്

24 March 2023 , 5:26 AM

 

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബക്കാവില്‍ ചരിത്രപ്രസിദ്ധമായ കാവുതീണ്ടല്‍ ഇന്ന്. ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലേക്ക് ഭക്തപ്രവാഹം. ഭക്തിയുടെ നിറവിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രവും പരിസരവും. ചെമ്പട്ടെടുത്ത് അരമണിയും കാല്‍ചിലമ്പും കുലുക്കി ഉറഞ്ഞുതുള്ളുന്ന കോമരങ്ങള്‍.. കയ്യിലേന്തിയ ഉടവാള്‍ നെറ്റിയില്‍ വെട്ടി നിണമൊഴുക്കുന്ന കാഴ്ച. മുളംന്തണ്ടില്‍ താളമിട്ട് തന്നാരം പാടുന്ന സംഘങ്ങള്‍. വിശ്വാസത്തിന്‍റെ നിറവില്‍ ഇന്നലെ രേവതി വിളക്ക് നടന്നു. വൈകീട്ട് നാല് മണിയോടെയാണ് കാവുതീണ്ടല്‍ ചടങ്ങ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തൃച്ചന്ദനചാര്‍ത്ത് പൂജയ്ക്ക് ശേഷം അടികള്‍മാര്‍ പുറത്തിറങ്ങിക്കഴിഞ്ഞാണ് കാവുതീണ്ടല്‍ ചടങ്ങ്. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെ നിലപാട് തറയില്‍ ഇരുന്ന് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജ അനുമതി നല്‍കുന്നതോടെയാണ് കോമരങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിനും ചുറ്റും പ്രദക്ഷിണം വച്ച് കാവുതീണ്ടുക.